മണിപ്പൂർ കലാപക്കേസ് പ്രതിയെ ടാറ്റുവിലൂടെ NIA കണ്ടെത്തി ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി തലശ്ശേരിയിൽ നിന്ന് അറസ്റ്റ്

Last Updated:

നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് പിടിയിലായ പ്രതിയെന്നാണ് വിവരം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മണിപ്പുർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയാണ് (21) പിടിയിലായത്. മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയ ആരോഗ്യ പ്രവർത്തകരാണെന്നു പറഞ്ഞാണ് എൻഐഎ സംഘമെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.ഇംഫാലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തലശ്ശേരിയിൽ ഹോട്ടലിൽ ജോലിചെയ്യുകയായിരുന്നു രാജ്കുമാർ. ഇതിന് തൊട്ടടുത്തായിരുന്നു താമസവും. ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തിയ എൻഐഎ സംഘം ഹോട്ടൽ തൊളിലാളികളുടെ മുറിയിൽ കയറി പരിശോധിക്കുകയും തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും ചെയ്തു. എൻഐഎ സംഘത്തിന്റെ കയ്യിലുണ്ടായിരുന്ന പ്രതിയുടെ ചിത്രവും ആധാർ കാർഡിലെ ചിത്രവും ഒത്തു നോക്കിയാണ് രാജ്കുമാറിനെ പിടികൂടുയത്. ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് പ്രതിയെ തിരിച്ചറിയുന്നത് എളുപ്പമാക്കി. നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് പിടിയിലായ രാജ്കുമാർ എന്നാണ് വിവരം. ഇയാളുടെ നീക്കങ്ങൾ കുറച്ച് ദിവസമായി എൻഐഎ നിരീക്ഷിച്ച് വരികയായിരുന്നു.
advertisement
ഹോട്ടൽ ജോലിക്ക് ആളെ വേണമെന്ന സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണ് രാജ്കുമാർ തലശ്ശേരിയിലെത്തിയത്. നാല് ദിവസം മുൻപാണ് ജോലിക്കായി രാജ്കുമാർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽനിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് ഹോട്ടൽ അധികൃതരോട് പറഞ്ഞത്. തുടർന്ന് തലശ്ശേരിയിലെ സ്ഥാപനത്തിലെത്തി ആധാർ വിവരങ്ങൾ കൈമാറി ജോലിയും തുടങ്ങി. മൂന്ന് ദിവസത്തെ ജോലിക്ക് ശേഷമാണ് രാജ്കുമാർ എൻഐഎയുടെ പിടിയിലാകുന്നത്. ഇയാൾ അധികമാരോടും സംസാരിച്ചിരുന്നില്ലെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നു.
പ്രതിയിൽ നിന്ന് വ്യാജ പാസ്പോർട്ടും പിടിച്ചെടുത്തതായാണ് വിവരം. തരൂരിൽ നിന്ന് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയിരുന്നെണ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് തലശ്ശേരിയിലേക്ക് പോകുന്നത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുലാണ് പ്രതിയെ എൻഐഎ പിടികൂടുന്നത്. കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലേക്കെത്തിയത്. വിവിധ ജില്ലകളിൽ സഞ്ചരിച്ച ശേഷമാണ് തിരൂരിലും പിന്നീട് തലശ്ശേരിയിലുമെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണിപ്പൂർ കലാപക്കേസ് പ്രതിയെ ടാറ്റുവിലൂടെ NIA കണ്ടെത്തി ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി തലശ്ശേരിയിൽ നിന്ന് അറസ്റ്റ്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement