കൊച്ചി: റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 30 രാവിലെ 11 മണിവരെയാണ് കസ്റ്റഡി കാലാവധി. സുപ്രീകോടതി മാര്‍ഗ നിര്‍ദേശം അനുസരിച്ചായിരിക്കണം പ്രതികളുടെ ചോദ്യം ചെയ്യലും അന്വേഷണവുമെന്ന് പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചതോടെ ഇവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പിനും സാധ്യതയുണ്ട്. അതേസമയം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നതിനിടെ പ്രതികള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ഇത് ആവര്‍ത്തിക്കരുതെന്നും കോടതി വളപ്പ് പ്രതിഷേധത്തിനുള്ള വേദിയാക്കരുതെന്നും പ്രതികളോട് കോടതി നിർദേശിച്ചു.
പോപ്പുലർ ഫ്രണ്ട് കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ കോടതിയിൽ പറഞ്ഞു. ഒരു സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍.ഐ.എ വെളിപ്പെടുത്തി.
തുടര്‍ നടപടികള്‍ വേണമെന്ന് ഹിറ്റ് ലിസ്റ്റ് അടക്കമുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കി എന്‍.ഐ.എ അറിയിച്ചു. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്‍.ഐ.എ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.