നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Gold Smuggling| സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നത്; അന്വേഷണം ഉന്നതതലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണം: കസ്റ്റംസ്

  Kerala Gold Smuggling| സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നത്; അന്വേഷണം ഉന്നതതലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണം: കസ്റ്റംസ്

  സരിത്തിനെ കസ്റ്റഡിയില്‍ കൂടുതല്‍  ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് കസ്റ്റംസ് കോടതിയില്‍

  സരിത്ത്, സ്വപ്ന സുരേഷ്

  സരിത്ത്, സ്വപ്ന സുരേഷ്

  • Share this:
  കൊച്ചി: സ്വര്‍ണക്കടത്തിന്റെ അന്വേഷണം ഉന്നതതലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന് കസ്റ്റംസ്. കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് രാജ്യ സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നതാണെന്നും കസ്റ്റംസിന്റെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

  സ്വര്‍ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. പിടിയിലായ സരിത്ത് ഒരു കണ്ണി മാത്രമാണ്. അന്വേഷണം മറ്റുള്ളവരിലേയ്ക്കും നീങ്ങണം. അതിന് സരിത്തിനെ കസ്റ്റഡിയില്‍ കൂടുതല്‍  ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്.
  TRENDING:Air India Express | ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചു [NEWS]Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [PHOTOS]COVID 19| സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 339 പേർക്ക്; തുടർച്ചയായ മൂന്നാം ദിവസവും 300 കടന്നു [NEWS]
  വിഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു പ്രതിഭാഗം വാദം. പിടിച്ചെടുത്ത രേഖകള്‍ സരിത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കുന്നതിന് കസ്റ്റഡി ആവശ്യമാണെന്ന്  കസ്റ്റംസ് അഭിഭാഷകന്‍ പറഞ്ഞു. ഫോണില്‍ നിന്നു നീക്കം ചെയ്ത കാര്യങ്ങള്‍ വീണ്ടെടുക്കണമെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ നിലപാട് അംഗീകരിച്ചാണ് സരിത്തിനെ 7 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. സരിത്തിനായി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
  Published by:user_49
  First published:
  )}