നിലമ്പൂരിൽ 30,000 ലേറെ വോട്ടുകൾക്ക് ജയിക്കുമെന്ന് പി വി അൻവർ. പിണറായിസത്തിനെതിരായ കൂടുതൽ വോട്ടുകൾ എൽഡിഎഫിൽ നിന്നായിരിക്കും തനിക്ക് ലഭിക്കുക എന്നും അൻവർ ന്യൂസ് 18 നോട് പറഞ്ഞു.
നിലമ്പൂരിൽ പോളിങ് 76 ശതമാനം കടക്കും എന്ന് സൂചന. കണക്കുകൾ ഇങ്ങനെ
രാവിലെ 7 മുതൽ 9 വരെ – 13.15 %
11 മണി വരെ – 30.15 %
1 മണി വരെ – 46.73 %
3 മണി വരെ – 59.68 %
5 മണി വരെ – 70.76 %
ഇനി വോട്ടെടുപ്പ് പൂർണമായി അവസാനിച്ച ശേഷമേ പോളിംഗ് അപ്ഡേഷൻ ഉണ്ടാകൂ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഒരു മണിവരെ 46.73 % പോളിങ്. രാവിലെ മുതൽ പെയ്ത കനത്ത മഴ ശമിച്ചതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തി. ഇതേ നില തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനം മറികടക്കുമെന്നാണ് സൂചന.
നിലമ്പൂർ ട്രെൻഡ് ഇടതിന് അനുകൂലം.വലിയ ഭൂരിപക്ഷത്തിന് എം സ്വരാജ് ജയിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .നിലമ്പൂരിലും കോൺഗ്രസ്-ആർ എസ്എസ് രഹസ്യധാരണയുണ്ട്.ആർ എസ് എസ്സും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിനൊപ്പം. ഇടതുമുന്നണിക്കെതിരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ സഖ്യമുണ്ട്.ഇടതിനെ തോൽപ്പിക്കാൻ യുഡിഎഫ് ആരുമായും കൂട്ടുകൂടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാവിലെ 11 മണി വരെയുളള കണക്കുകൾ പ്രകാരം മണ്ഡലത്തിൽ പോളിങ് 30 ശതമാനം കടന്നു.30.15 ശതമാനം
10.30 വരെയുള്ള കണക്ക് പ്രകാരം പോളിങ് 20 % കടന്നു.
നിലമ്പൂർ – 21%
വഴിക്കടവ് – 19.00%
മൂത്തേടം– 19.20%
എടക്കര – 20.30%
പോത്തുകല്ല് – 19.80%
ചുങ്കത്തറ – 21.50%
കരുളായി – 19.00%
അമരമ്പലം – 21.10%
എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലമ്പൂരിൽ യുഡിഎഫ് ഭൂരിപക്ഷം 20,000 കടക്കുമെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 15,000 കടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
രാവിലെ പത്തുമണി വരെയുളള കണക്കുകൾ പ്രകാരം മണ്ഡലത്തിൽ പോളിങ് 20 ശതമാനത്തോട് അടുത്തു
നിലമ്പൂർ – 19.8 %
വഴിക്കടവ്– 18.8 %
മുത്തേടം – 19.5 %
എടക്കര – 19.6 %,
പോത്തുകല്ല് – 18.7 %
ചുങ്കത്തറ – 19.6 %,
കരുളായി – 18.6 %,
അമരമ്പലം – 19.4 %
എന്നിങ്ങനെയാണ് വോട്ടുരേഖപ്പെടുത്തിയത്.
നിലമ്പൂരിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നു.പ്രശ്നങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നേരിട്ട് ഇടപെട്ട് നടപടികൾ സ്വീകരിക്കും.
14 ബൂത്തുകൾ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കേന്ദ്രസേനയുടെ അടക്കം നിരീക്ഷണം ഏർപ്പെടുത്തി.മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്ന പ്രശ്നങ്ങളിലും കമ്മീഷൻ ഇടപെടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
വോട്ടെടുപ്പ് മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ പോളിങ് 17% പിന്നിട്ടു.
ഉപതിരഞ്ഞെടുപ്പിൽ വളരെ നല്ല പ്രതീക്ഷയാണുള്ളതെന്ന് ബിജെപി സ്ഥാനാർഥി മോഹൻ ജോർജ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. വികസിത നിലമ്പൂരിന് അനുകൂലമായ മാറ്റമാണ് ജനങ്ങളിൽ കാണുന്നത്. ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലുള്ളതിനാൽ കാര്യമായ മുന്നേറ്റം മണ്ഡലത്തിലുണ്ടാകും. നരേന്ദ്ര മോദിയുടെ വികസനത്തെ ജനം അംഗീകരിക്കുന്നുവെന്നതാണ് മനസിലാകുന്നതെന്നും വോട്ടു ചെയ്ത ശേഷം മോഹൻ ജോർജ് പറഞ്ഞു.
ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് മാർത്തോമ ഹയർസെക്കണ്ടറി സ്കൂളിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. വളരെയേറെ പ്രതീക്ഷയുണ്ടെന്നും നരേന്ദ്ര മോദിയുടെ കരങ്ങൾക്കു ശക്തി പകരാൻ ജനം തനിക്കു വോട്ട് ചെയ്യുമെന്നും മോഹൻ ജോർജ്.
നിലമ്പൂരിൽ ആദ്യ രണ്ട് മണിക്കൂറിൽ 13.15 % പോളിങ് രേഖപ്പെടുത്തി. വഴിക്കടവ് പഞ്ചായത്തിൽ തണ്ണിക്കടവ് ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായത്തിനെത്തുടർന്ന് റീ പോളിങ് വേണമെന്ന് കോൺഗ്രസ്. ആദ്യത്തെ അൻപത് പേർ വോട്ട് ചെയ്തതിനു ശേഷമാണ് തകരാർ കണ്ടെത്തിയത്.
നിലമ്പൂരിൽ വോട്ടെണ്ണൽ കഴിയുമ്പോൾ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അൻവർ. ഞാൻ നിയമസഭയിലേക്ക് പോകും. രാഷ്ട്രീയം പറയാതെ സിനിമ ഡയലോഗാണ് യുഡിഎഫ് സ്ഥാനാർത്ഥി മണ്ഡലത്തിൽ പറഞ്ഞത്. ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചുവെന്നും അൻവർ കുറ്റപ്പെടുത്തി
മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ . 75000 ൽ അധികം വോട്ടുകൾ നേടുമെന്നും നിലനിൽപ്പിന്റെ പോരാട്ടമാണെന്നും അൻവർ പറഞ്ഞു. പി വി അൻവറിനു മണ്ഡലത്തിൽ വോട്ടില്ല. മോഡൽ യുപി സ്കൂളിൽ ബൂത്ത് സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻവർ.
വലിയ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. പ്രചാരണ രംഗത്തുണ്ടായ ആവേശം പോളിങ്ങിലും പ്രതിഫലിക്കും. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
സമ്പൂർണമായ ആത്മവിശ്വാസമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പ്രതികരിച്ചു. ഗവൺമെൻ്റ് എൽപി മാങ്കൂത്ത്, മുതീരിയിൽ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണയാണ് മണ്ഡലത്തിൽ നിന്ന് ലഭിച്ചത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും എം സ്വരാജ് പ്രതികരിച്ചു.
പി വി അൻവറിനു മണ്ഡലത്തിൽ വോട്ടില്ല. മോഡൽ യുപി സ്കൂളിൽ ബൂത്ത് സന്ദർശനം നടത്തും. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ഗവൺമെൻ്റ് എൽപി മാങ്കൂത്ത്, മുതീരിയിൽ വോട്ട് ചെയ്യാൻ എത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാൻ എത്തി.ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജിനും വോട്ട് ഈ മണ്ഡലത്തിലാണ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. സിപിഎം സ്ഥാനാർഥി എം സ്വരാജ് വോട്ട് ചെയ്യാനായി ക്യൂ നിൽക്കുന്നു. നിലമ്പൂർ ആയിഷ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ 2.32 ലക്ഷം വോട്ടർമാർ വിധിയെഴുതും. പോളിങ് ബൂത്തുകൾക്കു മുന്നിൽ വോട്ടർമാരുടെ നീണ്ടനിര.
കൈപ്പത്തി അടയാളത്തിൽ ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം സ്വരാജ് (എൽഡിഎഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ. കത്രിക അടയാളത്തിൽ പി വി അൻവറും എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും രംഗത്തുണ്ട്. ഇവർ ഉൾപ്പെടെ 10 സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്