സംസ്ഥാനത്ത് വീണ്ടും നിപ; മലപ്പുറത്ത് മരിച്ച 24 കാരന്റെ ഫലം പോസിറ്റീവ്

Last Updated:

മരിച്ച 24 കാരന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 151 പേരാണ് ഇതുവരെ ഉള്ളത്

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ കഴിഞ്ഞദിവസം മരിച്ച 24 വയസ്സുകാരന്റെ നിപ പരിശോധന ഫലം പോസിറ്റീവ്. 24 കാരന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 151 പേരാണ് ഇതുവരെ ഉള്ളത്. യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിൽ ആണ് നിപ വൈറസ് സംശയമുണ്ടായത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു.
ഈ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച രാത്രിയിൽ തന്നെ ഉന്നതതല യോഗം ചേർന്നു. ഫോട്ടോകൾ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. പിന്നാലെ പ്രോട്ടോകൾ പ്രകാരമുള്ള 16 കമ്മിറ്റികൾ ഇന്നലെ തന്നെ രൂപവത്കരിച്ചിരുന്നു. ഇതിനുപുറമേ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചു. പൂണെ ലാബിൽ നിന്നുള്ള നിന്നുള്ള ഫലവും പോസിറ്റീവ് ആണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വീണ്ടും നിപ; മലപ്പുറത്ത് മരിച്ച 24 കാരന്റെ ഫലം പോസിറ്റീവ്
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement