Nipah Virus | സംസ്ഥാനത്ത് 2018 മുതൽ നിപ ബാധയ്ക്ക് കാരണം ഒരേ വൈറസ്; ജനിതകമാറ്റമില്ലെന്ന് കണ്ടെത്തൽ

Last Updated:

2018, 2019, 2021, 2023 വർഷങ്ങളിലെ നിപ ബാധയ്ക്ക് കാരണം ഒരേ വൈറസ് തന്നെയെന്നാണ് സ്ഥിരീകരിച്ചത്

വീണാ ജോർജ്
വീണാ ജോർജ്
കോഴിക്കോട്: സംസ്ഥാനത്ത് 2018 മുതൽ നിപ ബാധയ്ക്ക് കാരണം ഒരേ നിപ വൈറസാണെന്ന് സ്ഥിരീകരിച്ചു. വൈറസിന് ജനിതക മാറ്റമില്ലെന്ന് കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 2018, 2019, 2021, 2023 വർഷങ്ങളിലെ നിപ ബാധയ്ക്ക് കാരണം ഒരേ വൈറസ് തന്നെയെന്നാണ് സ്ഥിരീകരിച്ചത്.
നിപാ വൈറസിന്‍റെ ഹ്യൂമൻ സ്വീകൻസിങ്ങിൽ അതേ വൈറസ് ആണെന്ന് സാമ്യം ഇപ്പോഴും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വവ്വാൽ സാമ്പിൾ ശേഖരിക്കും. സമ്പർക്ക പട്ടികയിലുള്ളവർ ആരായാലും 21 ദിവസം ഐസൊലേഷൻ നിർബന്ധമാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇന്നും നിപ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. നിപ പരിശോധനക്കയച്ച 49 സാംപിളുകള്‍ കൂടി നെഗറ്റീവായി. ഇനി, 36 ഫലങ്ങള്‍ കൂടി അറിയാനുണ്ട്. നിലവില്‍ 11 പേരാണ് ഐസോലേഷനില്‍ ഉള്ളതെന്ന് വീണാ ജോർജ് പറഞ്ഞു. നേരത്തെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതുവയസുകാന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇതേ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. ആദ്യ പോസിറ്റീവ് കേസിന്‍ഖെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ക്വാറന്‍റൈൻ പൂര്‍ത്തിയായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോൾ ഒരു ആരോഗ്യപ്രവര്‍ത്തകൻ ഉള്‍പ്പെടെ നാല് പേരാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
advertisement
Also Read- നിപ: ഹൈ-റിസ്ക് സമ്പർക്ക പട്ടികയിലെ 61 പേരുടെ സ്രവ പരിശോധനാഫലങ്ങൾ നെഗറ്റീവ്
അതേസമയം, ചെറുവണ്ണൂര്‍ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോര്‍പ്പറേഷൻ, ഫറോക്ക് നഗരസഭ വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah Virus | സംസ്ഥാനത്ത് 2018 മുതൽ നിപ ബാധയ്ക്ക് കാരണം ഒരേ വൈറസ്; ജനിതകമാറ്റമില്ലെന്ന് കണ്ടെത്തൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement