പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു : നിപാ നിയന്ത്രണങ്ങള്‍ 12 ന് അവസാനിക്കും

Last Updated:
കോഴിക്കോട് : നിപാ ആശങ്ക പൂര്‍ണ്ണമായും ഒഴിഞ്ഞ് കോഴിക്കോട് ജനജീവിതം സാധാരണ നിലയിലേക്ക്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനി രണ്ട് ദിവസത്തിന് ശേഷം അവസാനിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകളും നേരത്തെ നിശ്ചയിച്ച പോലെ 12ന് തന്നെ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്
നിപാ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ആറ് ദിവസത്തിനിടെ ആരും ചികിത്സ തേടിയെത്താത്തതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണഫലം കാണുന്നുവെന്നതിന്റെ തെളിവാണെന്നാണ് ആരോഗ്യവകുപ്പിന്റെയും നിപാ സെല്ലിന്റെയും വിലയിരുത്തല്‍. അതേസമയം സമ്പര്‍ക്കപ്പട്ടികയിലുള്ള 2649 പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്. രണ്ടാംഘട്ട ഇന്‍കുബേഷന്‍ പിരീഡ് അവസാനിക്കുന്ന ജൂണ്‍ 21 വരെയാകും ഇവര്‍ നിരീക്ഷണത്തിലുണ്ടാവുക.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു : നിപാ നിയന്ത്രണങ്ങള്‍ 12 ന് അവസാനിക്കും
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement