സംസ്ഥാനത്ത് വീണ്ടും നിപ്പയെന്ന് സംശയം; കോഴിക്കോട് പതിനഞ്ചുകാരൻ ചികിത്സയിൽ

Last Updated:

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് ചികിത്സയിലുള്ളത്

സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധ എന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ സ്രവ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയക്കും. പരിശോധനാഫലം നാളെ വന്നേക്കും.
നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നിപ്പ ട്രൂനാറ്റ് പോസറ്റീവാണ്. സാംപിൾ തുടർ പരിശോധനയ്ക്ക് മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. ആരോഗ്യവകുപ്പ് നിപ്പ പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം നൽകി. നിപ്പ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കർശന നിർദേശം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വീണ്ടും നിപ്പയെന്ന് സംശയം; കോഴിക്കോട് പതിനഞ്ചുകാരൻ ചികിത്സയിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement