Nipah Virus| നിപ വൈറസ്: പതിനാലുകാരന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്തി; കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത്
- Published by:Ashli
- news18-malayalam
Last Updated:
നാട്ടിലെ തോട്ടിൽ കൂട്ടുകാർക്ക് ഒപ്പം കുളിക്കാൻ പോയ കുട്ടി അവിടെ നിന്നിരുന്ന അമ്പഴങ്ങ മരത്തിൽ നിന്നും അമ്പഴങ്ങ പൊട്ടിച്ചു കഴിച്ചിട്ടുണ്ട് എന്നും വൈറസ് ബാധിച്ചത് അതിൽ നിന്ന് ആണെണ് കണ്ടെത്തിയെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
മലപ്പുറം: പാണ്ടിക്കാട് 14 കാരന് നിപ ബാധിച്ചത് അമ്പഴങ്ങയിൽ നിന്ന്. നാട്ടിലെ തോട്ടിൽ കൂട്ടുകാർക്ക് ഒപ്പം കുളിക്കാൻ പോയ കുട്ടി അവിടെ നിന്നിരുന്ന അമ്പഴങ്ങ മരത്തിൽ നിന്നും അമ്പഴങ്ങ പൊട്ടിച്ചു കഴിച്ചിട്ടുണ്ട് എന്നും വൈറസ് ബാധിച്ചത് അതിൽ നിന്ന് ആണെണ് കണ്ടെത്തിയെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇത് വവ്വാൽ കടിച്ചത് ആണെന്ന് കരുതുന്നു. ഇക്കാര്യത്തിൽ കുറച്ച് ശാസ്ത്രീയ പരിശോധനകൾ കൂടി പൂർത്തിയാക്കേണ്ടത് ഉണ്ട്. വിദഗ്‌ദരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും. പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കല്‍ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കും. മൊബൈല്‍ ബിഎസ്എല്‍ 3 ലാബോറട്ടറിയാണ് എത്തിക്കുക. അതിനാല്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ചെയ്യേണ്ട സ്രവ പരിശോധന ഇവിടെ നടത്താന്‍ സാധിക്കും.
അതെ സമയം നിപ പ്രതിരോധത്തിന്റെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിയന്ത്രണം കര്‍ശനമാക്കി. കുട്ടിയുടെ വീട് പാണ്ടിക്കാട്ടും സ്‌കൂള്‍ ആനക്കയം പഞ്ചായത്തിലുമാണ്. ഇന്ന് 13 പേരുടെ പരിശോധന ഫലങ്ങൾ ആണ് വരാനുള്ളത്. ഇതിൽ 4 പേര് തിരുവനന്തപുരം സ്വദേശികൾ ആണ്. ഇവർ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് വന്ന സമയത്ത് അവിടെ ഉണ്ടായിരുന്നവർ ആണ്. 9 പേരുടെ പരിശോധന കോഴിക്കോടും 4 പേരുടെ തിരുവനന്തപുരത്തും ആണ് നടക്കുക.
ഇതിൽ 6 പേർക്ക് നിപ ലക്ഷണങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. അതെ സമയം സമ്പർക്കപ്പട്ടികയിലെ ആളുകളുടെ എണ്ണം 350 ആയി ഉയർന്നു. അതിൽ 101 പേര് ഹൈ റിസ്ക് പട്ടികയിൽ പെട്ടവരാണ്. ഇതിൽ തന്നെ 68 പേര് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് ആണ് ആളുകളെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
advertisement
ഇതോടൊപ്പം നിപ ബാധിതനായ കുട്ടി മുമ്പ് യാത്ര ചെയ്ത സ്വകാര്യ ബസും ഇതിലെ യാത്രികരെയും കണ്ടെത്താൻ ഉള്ള ശ്രമങ്ങളും നടക്കുന്നുണ്ട് എന്നും മന്ത്രി വീണ ജോർജ് അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കി. കൂടാതെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് ഇന്ന് സാമ്പിളുകള്‍ ശേഖരിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
July 22, 2024 10:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah Virus| നിപ വൈറസ്: പതിനാലുകാരന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്തി; കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത്