നിപ: മലപ്പുറത്തെ രണ്ട് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം
- Published by:Rajesh V
- news18-malayalam
Last Updated:
സിനിമ തിയേറ്ററുകൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഞായറാഴ്ച പ്രവർത്തിക്കരുത്. ആൾക്കൂട്ടം അനുവദിക്കില്ല.
മലപ്പുറം: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഹോട്ടലുകൾ ഉൾപ്പെടെ കടകൾ രാവിലെ പത്ത് മുതൽ അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് ജില്ല കളക്ടർ വി ആർ വിനോദ് അറിയിച്ചു.
സിനിമ തിയേറ്ററുകൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഞായറാഴ്ച പ്രവർത്തിക്കരുത്. ആൾക്കൂട്ടം അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച വിവാഹമുൾപ്പെടെ പരിപാടികൾ പരമാവധി ആളുകളെ കുറച്ചേ നടത്താവൂ. സ്കൂളുകളുൾപ്പടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച് ഞായറാഴ്ച തീരുമാനിക്കും. നിലവിൽ രോഗബാധിത മേഖലയിലേക്ക് വാഹനഗതാഗതം തടസ്സപ്പെടുത്തില്ലെന്നും കളക്ടർ അറിയിച്ചു.
Also Read- മലപ്പുറത്തെ നിപ; 214 പേര് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍; 60 പേര് ഹൈറിസ്ക് വിഭാഗത്തില്‍
രോഗം സ്ഥിരീകരിച്ച കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും.
advertisement
രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിരിക്കണം. ഒരു വീട്ടില്‍ ഒരാളേ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളൂവെങ്കില്‍ പോലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
July 20, 2024 10:04 PM IST