കോഴിക്കോട് വീണ്ടും 'നിപ'; പന്ത്രണ്ട് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചതായി സൂചന

Last Updated:

നാല് ദിവസം മുന്‍പ് നിപ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ച 12 വയസുകാരനിലാണ് നിപ സംശയിക്കുന്നത്

News18 Malayalam
News18 Malayalam
കോഴിക്കോട് :  ജില്ലയില്‍ വീണ്ടും നിപ രോഗം സ്ഥിരീകരിച്ചതായി സൂചന. നാല് ദിവസം മുന്‍പ് നിപ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ച 12 വയസുകാരനിലാണ് നിപ സംശയിക്കുന്നത്. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവപരിശാധനയ്ക്കുള്ള ആദ്യ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിന്റെ ഫലം ഇന്നലെ തന്നെ ആരോഗ്യ വകുപ്പിന് കൈമാറി എന്നാണ് സൂചന.
പരിശോധനയ്ക്കായി അയയ്ക്കുന്ന രണ്ട് സാമ്പിളുകളില്‍ കൂടി രോഗം സ്ഥിരീകരിച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍മാരുടെ അടിയന്തിര സൂം മീറ്റിംഗ് കഴിഞ്ഞ ദിവസം രാത്രി തന്നെ വിളിച്ചിരുന്നു. ഞായറാഴ്ച പ്രത്രേക മെഡിക്കല്‍ സംഘവും, കേന്ദ്ര മെഡിക്കല്‍ സംഘവും കോഴിക്കോടെത്തും. 12 കാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് വീണ്ടും 'നിപ'; പന്ത്രണ്ട് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചതായി സൂചന
Next Article
advertisement
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
  • ചാർളി തോമസ് എന്ന സെലിബ്രേഷൻ സാബുവിനെ 102 ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

  • വളയം കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 204 കുപ്പികളിലായി 102 ലിറ്റർ വിദേശ മദ്യം പിടികൂടിയത്.

  • അനധികൃത മദ്യവില്പന വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

View All
advertisement