advertisement

നിസാൻ കമ്പനിയുടെ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്ത്

Last Updated:
തിരുവനന്തപുരം: ഡ്രൈവർ രഹിത വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഗവേഷണങ്ങൾക്കായി മുൻനിര വാഹനനിർമാതാക്കളായ നിസാൻ മോട്ടോർ കമ്പനിയുടെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിങ്കളാഴ്ച തലസ്ഥാനത്തു പ്രവർത്തനമാരംഭിക്കും. ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ തുടങ്ങാനിരിക്കുന്ന ഡിജിറ്റൽ ഹബ്ബുകളിൽ ആദ്യത്തേതാണിത്.
സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ടു കേരള സർക്കാരുമായി നിസാൻ ധാരണാപത്രം ഒപ്പുവച്ചു. പള്ളിപ്പുറത്ത് 70 ഏക്കറിൽ സ്വന്തം ക്യാംപസ് പൂർത്തിയാകുംവരെ നിസാന്റെ സോഫ്റ്റ്‍വെയർ സപ്ലയർ കമ്പനിയായ ഇൻഫോസിസിന്റെ ക്യാംപസിലായിരിക്കും പ്രവർത്തിക്കുക. ഡിസംബറിനു മുൻപ് 500 പേരെ റിക്രൂട്ട് ചെയ്യും. 50 ജീവനക്കാരുമായിട്ടാകും തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കുന്നത്.
സർക്കാർ പറയുന്ന കാര്യങ്ങൾ നടപ്പായിത്തുടങ്ങി എന്നതിന്റെ ദൃഷ്ടാന്തമാണു നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ കേരളത്തിലേക്കുള്ള വരവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കാനുള്ള യാത്രയിലെ സുപ്രധാന ചുവടുവയ്പാണിത്. നിസാൻ ഹബ്ബിനു വേണ്ടി സർക്കാർ എല്ലാവിധ സഹായങ്ങളും ഒരുക്കും.
advertisement
പല മലയാളി വ്യവസായികളും അവരുടെ പുതുസംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാൻ വിമുഖത കാട്ടുമ്പോഴും നിസാൻ പോലെയൊരു വലിയ കമ്പനിയെ കേരളത്തിലെത്തിക്കാൻ മുൻകൈയെടുത്ത ചീഫ് ഇൻഫർമേഷൻ ഓഫിസർ ടോണി തോമസിന്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. നിസാൻ ബ്രാൻഡ് കളറിലെ ചുവപ്പല്ലാതെ സർക്കാർ നടപടികളിൽ എവിടെയും ചുവപ്പുനാടകളുണ്ടാകില്ലെന്നു ചീഫ് സെക്രട്ടറി പോൾ ആന്റണി പറഞ്ഞു.
നിസാന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സിനെ സൃഷ്ടിക്കുന്നതിൽ തലസ്ഥാനം മുഖ്യകേന്ദ്രമായി മാറുമെന്നു നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആന്റണി തോമസ് പറഞ്ഞു. ഡിജിറ്റൽ ടാലന്റുകൾ എളുപ്പത്തിൽ ലഭ്യമായ സ്ഥലമെന്നതുകൊണ്ടു കൂടിയാണ് തലസ്ഥാനം നിസാൻ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിസാൻ കമ്പനിയുടെ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്ത്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement