സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ ഇല്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ
സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ ഇല്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ
കൂടിക്കാഴ്ചയിൽ ഗവർണർ പ്രത്യേകിച്ച് നിർദ്ദേശങ്ങൾ ഒന്നും മുന്നോട്ടു വച്ചിട്ടില്ല. കേന്ദ്ര മന്ത്രി വി മുരളീധരൻ വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ലെന്നും മന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭ സമ്മേളനം ചേരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഈ ആവശ്യത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളുകയും ചെയ്തിരുന്നു.
പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്നായിരുന്നു ഗവർണറുടെ ചോദ്യം. ഇതിന് പിന്നാലെ വെള്ളിയാഴ്ച മന്ത്രിമാരായ എ കെ ബാലനും വി എസ് സുനിൽകുമാറും രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ ഇല്ലെന്നാണ് മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കിയത്. ഗവർണറുമായി സംസ്ഥാന സർക്കാർ ഇതുവരെയും ഏറ്റുമുട്ടിയിട്ടില്ല. കൂടിക്കാഴ്ചയിൽ പ്രത്യേക നിർദ്ദേശങ്ങൾ ഒന്നും ഗവർണർ മുന്നോട്ടു വച്ചില്ല. സർക്കാരിന്റെ ഭാഗങ്ങൾ വിശദമായി അവതരിപ്പിച്ചു. 31നു തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രത്യേക നിയമസഭാ സമ്മേളനം ഗവർണറും സംസ്ഥാനസർക്കാരും തമ്മിലുള്ള വിഷയമാണ്. ഇതിൽ കേന്ദ്രസർക്കാർ ഇടപെടേണ്ട കാര്യമില്ല. അതിനാൽ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രസ്താവനകൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.