Kerala Congress | 'രണ്ടില'യ്ക്ക് സ്റ്റേ ഇല്ല; പി.ജെ ജോസഫിന്റെഅപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനനുവദിച്ച സിംഗിൾ ബഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പി.ജെ ജോസഫിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി

News18 Malayalam
- News18 Malayalam
- Last Updated: November 23, 2020, 6:39 PM IST
കൊച്ചി: രണ്ടില ചിഹ്നത്തിന് ഇടക്കാല സ്റ്റേ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പി.ജെ ജോസഫ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി പറഞ്ഞു. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനനുവദിച്ച സിംഗിൾ ബഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പി.ജെ ജോസഫിന്റെ ആവശ്യമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്. രാവിലെ നൽകിയ ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് കേസ് പരിഗണിച്ചത്.
സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ജോസഫ് നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി. ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കി. ഓഗസ്റ്റ് 31 നാണ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. തുടർന്ന് ഇതിനെതിരെ പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സിംഗിൾ ബഞ്ച് ശരി വയ്ക്കുകയായിരുന്നു. കമ്മീഷന്റെ അധികാരങ്ങളിലും അവകാശങ്ങളിലും കോടതി ഇടപെടുന്നില്ലെന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ നിലപാട്. തുടർന്ന് ഈ ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫ് ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഹർജിയിൽ വിശദമായി വാദം കേൾക്കും.
അതേസമയം കോടതി ഉത്തരവ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും. പരമ്പരാഗതമായ തെരഞ്ഞെടുപ്പ് ചിഹ്നം നേടിയെടുത്തതിലൂടെ ജോസ് പക്ഷത്തിന് പ്രവർത്തകരിൽ ആത്മവിശ്വാസം നേടിയെടുക്കാൻ കഴിയും . തെരഞ്ഞെടുപ്പിനെ പുതിയ സഖ്യത്തിൽ അഭിമുഖീകരിക്കുമ്പോൾ ജോസ് പക്ഷത്തിന് സ്വന്തം ചിഹ്നം കരുത്തു പകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Also Read 'രണ്ടില' ജോസ് കെ.മാണിക്ക്; തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ശരിവച്ച് ഹൈക്കോടതി
അതേസമയം രാഷ്ട്രീയ വ്യവഹാരം തീർന്നിട്ടില്ലെന്നും ഡിവിഷൻബെഞ്ച് വിശദമായ വാദം കേൾക്കുമ്പോൾ തങ്ങൾക്ക് പറയുവാനുള്ളത് മുഴുവൻ കോടതിക്ക് മുൻപിൽ വ്യക്തമാക്കാൻ കഴിയുമെന്നുമാണ് ജോസഫ് പക്ഷത്തിൻ്റെ വിശ്വാസം .
സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ജോസഫ് നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി. ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കി. ഓഗസ്റ്റ് 31 നാണ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. തുടർന്ന് ഇതിനെതിരെ പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സിംഗിൾ ബഞ്ച് ശരി വയ്ക്കുകയായിരുന്നു.