രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു
- Published by:Sneha Reghu
- news18
Last Updated:
രാജീവ് ചന്ദ്രശേഖർ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടികളുടെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചതായാണ് കോൺഗ്രസ് ആരോപിച്ചത്
തിരുവനന്തപുരം നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. സ്വത്ത് വിവരങ്ങൾ പൂർണമായി രേഖപെടുത്തിയില്ലെന്ന യുഡിഎഫ് പരാതി തള്ളി.
രാജീവ് ചന്ദ്രശേഖർ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടികളുടെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചതായാണ് കോൺഗ്രസ് ആരോപിച്ചത്. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 49,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ആഡംബര വസതിയുടെ വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
ബംഗളൂരു കോറമംഗല തേർഡ് ബ്ലോക്കിൽ 1.07 ഏക്കർ ഭൂമിയിലായി സ്ഥിതി ചെയ്യുന്ന 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവ് രാജീവ് ചന്ദ്രശേഖർ മറച്ചുവെച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വിലയേറിയ പ്രദേശങ്ങളിലൊന്നായ ഇവിടെ ചതുരശ്ര അടിക്ക് 35,000 മുതൽ 50,000 രൂപ വരെയാണ് ഭൂമിവില. ഇതനുസരിച്ച് ഈ വസ്തുവിന് മാത്രം ഏകദേശം 200 കോടി രൂപയോളം മൂല്യം വരുമെന്നും കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
advertisement
2024-ലെ തിരഞ്ഞെടുപ്പ് കാലത്തും ഇതേ ആരോപണം ഉന്നയിച്ച് പരാജയപ്പെട്ട കോൺഗ്രസ്, ഇപ്പോൾ വീണ്ടും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി വോട്ടർമാരുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 24, 2026 1:15 PM IST










