റീൽ ഉണ്ടാക്കാൻ എളുപ്പമാണ്; റിയൽ ആവണം; വനിതാ നേതാക്കൾ സദസിലിരുന്നപ്പോൾ അസഹിഷ്ണുത ആയിരുന്നില്ലേ? നൂർബിന റഷീദ്
- Published by:Rajesh V
- news18-malayalam
Last Updated:
സോഷ്യല്‍ മീഡിയക്ക് വേണ്ടിയാണ് അവർ അറസ്റ്റ് വരിക്കുന്നത്. ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള സമരങ്ങളാണോ നമുക്കാവശ്യം. യഥാർത്ഥത്തിൽ എത്രയോ യൂത്ത് ലീഗ് കുട്ടികൾ സമരം നടത്തി ജയിലില്‍ പോയി. ഫോട്ടോഷൂട്ടിനുള്ള സംസ്കാരമാണ് നമ്മൾ മാറ്റേണ്ടത്
പേരാമ്പ്ര മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ രൂക്ഷവിമർശനവുമായി നൂര്‍ബിന റഷീദ്. വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവക്കുന്നത് പ്രഖ്യാപിച്ചുകൊണ്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് നൂർബിന കടുത്ത വിമർശനം ഉയർത്തിയത്. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തഹ്ലിയ. പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തഹ്ലിയ വിളിച്ചു. തഹ്ലിയക്ക് സീറ്റ് നൽകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നൽകി. തഹ്ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടിൽ പോകാൻ ഫാത്തിമക്ക് അവസരം നൽകി. എന്നാൽ തനിക്ക് പോകാൻ അനുവാദം നൽകിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
ഇതും വായിക്കുക: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
സോഷ്യല്‍ മീഡിയക്ക് വേണ്ടിയാണ് അവർ അറസ്റ്റ് വരിക്കുന്നത്. ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള സമരങ്ങളാണോ നമുക്കാവശ്യം. യഥാർത്ഥത്തിൽ എത്രയോ യൂത്ത് ലീഗ് കുട്ടികൾ സമരം നടത്തി ജയിലില്‍ പോയി. ഫോട്ടോഷൂട്ടിനുള്ള സംസ്കാരമാണ് നമ്മൾ മാറ്റേണ്ടത്. റീൽ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. വനിതാ ലീഗിന്റെ രണ്ട് വ്യക്തികൾ വേദിയിൽ ഇരുന്നപ്പോൾ അസഹിഷ്ണുത കാട്ടിയ അബ്ദു സമദ് പൂക്കോട്ടൂർ അടക്കമുള്ളവര്‍ ഇപ്പോഴുണ്ടായ മാറ്റം ഞങ്ങളെ കൂടി ബോധ്യപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
advertisement
'ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ. ഇത്രയും കാലത്തിനിടയിൽ പാണക്കാട് കുടുംബങ്ങളെ മോശമായി ചിത്രീകരിക്കപ്പെട്ട സ്ഥിതി വിശേഷത്തോട് ഞങ്ങൾക്ക് മനസുകൊണ്ട് യോജിക്കാൻ പറ്റില്ല. ഞങ്ങൾ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. സീറ്റ് കൊടുക്കരുതെന്ന്. തങ്ങൾമാർ എന്നുപറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരേ സംസാരിച്ചിട്ടില്ല' - നൂർബിന റഷീദ് പറഞ്ഞു.
എം കെ മുനീറിനോട് കാട്ടിയത് അനീതിയാണെന്നും അവർ തുറന്നടിച്ചു. അവസാന നിമിഷം വരെ സീറ്റ് നൽകുമെന്ന് മോഹിപ്പിച്ചെങ്കിലും ഒടുവിൽ സീറ്റ് നൽകിയില്ല. സമൂഹ മാധ്യമങ്ങളിൽ പ്രഖ്യാപനത്തിന് മുമ്പ് മുനീറിനെതിരെ അധിക്ഷേപം നടത്തിയെന്നും ഒരു സെലാനും ചൊല്ലി തട്ടവും ഇട്ടാൽ എല്ലാമായോ എന്നും നൂർബിന റഷീദ് ചോദിക്കുന്നു.
advertisement
Summary: Following her resignation as the National Secretary of the Women’s League, Noorbina Rasheed launched a scathing attack on Perambra candidate Fathima Thahliya, accusing her of prioritizing social media fame over genuine political struggle. Noorbina mocked Thahliya’s style of activism, stating that "making Reels is easy" and dismissing her arrests as scripted photoshoots rather than the sacrificial struggles seen by other Youth League members.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Apr 02, 2026 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റീൽ ഉണ്ടാക്കാൻ എളുപ്പമാണ്; റിയൽ ആവണം; വനിതാ നേതാക്കൾ സദസിലിരുന്നപ്പോൾ അസഹിഷ്ണുത ആയിരുന്നില്ലേ? നൂർബിന റഷീദ്










