നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • '80 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിലെത്തും; ബിജെപിക്ക് സീറ്റില്ല;' തെരഞ്ഞെടുപ്പ് ഫലം പ്രവചനവുമായി എന്‍എസ് മാധവന്‍

  '80 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിലെത്തും; ബിജെപിക്ക് സീറ്റില്ല;' തെരഞ്ഞെടുപ്പ് ഫലം പ്രവചനവുമായി എന്‍എസ് മാധവന്‍

  യുഡിഎഫ് 59 സീറ്റും ട്വന്റി 20 ഒരു സീറ്റും നേടുമെന്നാണ് പ്രവചനം.

  എൻ.എസ് മാധവൻ

  എൻ.എസ് മാധവൻ

  • Share this:
   തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ഭണത്തുടർച്ച പ്രവചിച്ച് എഴുത്തുകാരൻ എന്‍എസ് മാധവന്‍. 80 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്നാണ് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. യുഡിഎഫ് 59 സീറ്റും ട്വന്റി 20 ഒരു സീറ്റും നേടുമെന്നാണ് പ്രവചനം. അതേസമയം ബിജെപിക്ക് ഒറ്റ സീറ്റ് പോലും അദ്ദേഹം പ്രവചിക്കുന്നില്ല. ഓരോ ജില്ലയിലും ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

   തിരുവനന്തപുരത്ത് യുഡിഎഫ്-5, എല്‍ഡിഎഫ്-9, കൊല്ലം യുഡിഎഫ്-4, എല്‍ഡിഎഫ്-7, പത്തനംതിട്ട യുഡിഎഫ്-1, എല്‍ഡിഎഫ്-4, ആലപ്പുഴ യുഡിഎഫ്-4, എല്‍ഡിഎഫ്-5, കോട്ടയം യുഡിഎഫ്-4, എല്‍ഡിഎഫ്-5,  ഇടുക്കി യുഡിഎഫ്-3, എല്‍ഡിഎഫ്-2, എറണാകുളം യുഡിഎഫ്-9, എല്‍ഡിഎഫ്-4 ട്വന്റി 20-1, തൃശൂര്‍ യുഡിഎഫ്-4 എല്‍ഡിഎഫ്-9, പാലക്കാട് യുഡിഎഫ്-3 എല്‍ഡിഎഫ്-9, മലപ്പുറം യുഡിഎഫ്-13 എല്‍ഡിഎഫ്-3, കോഴിക്കോട് യുഡിഎഫ്-4 എല്‍ഡിഎഫ്-9, വയനാട് യുഡിഎഫ്-1 എല്‍ഡിഎഫ്-2, കണ്ണൂര്‍ യുഡിഎഫ്-2 എല്‍ഡിഎഫ്-9, കാസര്‍ഗോഡ് യുഡിഎഫ്-2 എല്‍ഡിഎഫ്-3 എന്നിങ്ങനെയാണ് എന്‍എസ് മാധവന്റെ തെരഞ്ഞെടുപ്പ് പ്രവചനം.


   കാർ കത്തിച്ച സംഭവം; ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്ന് പൊലീസ്


   കൊല്ലം: തെരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിൻ്റെ കാറിനുനേരെ അക്രമണം നടന്ന സംഭവത്തിൽ വഴിത്തിരിവ്. ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്ന് പോലീസിന്റെ കണ്ടെത്തൽ. ഗോവയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിജു വർഗീസിൻ്റെയും സഹായി ശ്രീകാന്തിനെ യും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ വിനു കുമാറും അറസ്റ്റിലായി. സരിത നായരുടെ മുഖ്യ സഹായിയാണ് വിനു കുമാർ.

   തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് കാക്കനാട്ടെ ഫ്ലാറ്റിൽ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസ് നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതി. വിവാദ ദല്ലാളും ഷിജു വർഗീസും ആണ് കൊച്ചിയിൽ ഗൂഢാലോചന നടത്തിയത്. വിനു കുമാറിനെ വിവാദ ഇടനിലക്കാരന് പരിചയപ്പെടുത്തിയത് സരിത നായർ ആണെന്നും കരുതുന്നു. ഷിജു വർഗീസ്, സഹായി ശ്രീകാന്ത്, ബിനു കുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

   Also Read ഭാര്യയുടെ മൃതദേഹം ശ്‌മശാനം വരെ ചുമന്ന് ഭർത്താവ്; കോവിഡ് ഭയന്ന് സഹായിക്കാതെ നാട്ടുകാർ

   ഗോവയിൽ നിന്നാണ് ഷിജു വർഗീസിനെയും ശ്രീശാന്തിനെയും കസ്റ്റഡിയിലെടുത്തത്. സഞ്ചരിച്ചിരുന്ന കാർ ഉൾപ്പെടെ വിനു കുമാറിനെ കോഴിക്കോട്ടുനിന്നും പിടികൂടി. കൊട്ടിയത്ത് ഒരു സ്വകാര്യ ഹോട്ടൽ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു. ഡ്രൈവർമാരുടെ മദ്യപാന സദസ്സിൽ വച്ചാണ് ഗൂഢാലോചന വിവരം പുറത്തായത്. സംഘത്തിലുണ്ടായിരുന്ന പ്രേം എന്ന ഡ്രൈവറെ മാപ്പുസാക്ഷി ആക്കാനാണ് ആലോചന.

   Also Read ജനനത്തിന് ശേഷം വേർപിരിഞ്ഞ ഇരട്ട സഹോദരിമാർ മുപ്പത്തിയാറാം ജന്മദിനത്തിൽ വീണ്ടും കണ്ടുമുട്ടി

   കോവിഡ് ബാധിതൻ ആയ കൃഷ്ണകുമാർ എന്ന പ്രതിയും പൊലീസിന്റെ വലയിലുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ഷിജു വർഗീസ് അറസ്റ്റിലായെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അറസ്റ്റ് ഇല്ലെന്ന് അന്ന് പോലീസ് പറഞ്ഞതോടെ മന്ത്രി ഏറെ പഴി കേൾക്കേണ്ടിയും വന്നു.
   Published by:Aneesh Anirudhan
   First published:
   )}