നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാജ്യത്തെ ഒരു ആരാധനാലയത്തിലും 144 പ്രഖ്യാപിച്ചിട്ടില്ല; ശബരിമലയിലെ കരിനിയമം പിന്‍വലിക്കണം: എന്‍.എസ്.എസ്

  രാജ്യത്തെ ഒരു ആരാധനാലയത്തിലും 144 പ്രഖ്യാപിച്ചിട്ടില്ല; ശബരിമലയിലെ കരിനിയമം പിന്‍വലിക്കണം: എന്‍.എസ്.എസ്

  • Last Updated :
  • Share this:
   പന്തളം: ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ശബരിമല ദര്‍ശനം നടത്താനുള്ള സാഹചര്യം സന്നിധാനത്ത് ഒരുക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

   പന്തളം വലിയകോയിക്കല്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി.

   ശബരിമലയില്‍ ആചാരനുഷ്ഠാനങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് നിര്‍ഭയം ദര്‍ശനം നടത്താനുള്ള സംവിധാനം ഉറപ്പാക്കണം. ഇത് സാധ്യമാകണമെങ്കില്‍ നിരോധനാജ്ഞ പോലുള്ള കരിനിയമങ്ങളും കടുംപിടിത്തങ്ങളും പിന്‍വലിക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

   ശബരിമല പോലെ പവിത്രമായ ഒരു ആരാധനാലത്തില്‍ 144 പ്രഖ്യാപിച്ചതു തന്നെ തെറ്റാണ്. ഭാരതത്തിലെ ഒരു ദേവാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

   First published:
   )}