COVID 19| കേരളം കരകയറുന്നു: കേസുകളുടെ എണ്ണം കുറഞ്ഞു; കൂടുതൽ പേർ രോഗമുക്തി നേടി

Last Updated:

കോവിഡ് നേരിടാനുള്ള സംസ്ഥാനത്തിന്റെ പരിശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി

തിരുവനന്തപുരം: കോവിഡ് നേരിടാനുള്ള സംസ്ഥാനത്തിന്റെ പരിശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞതിന് പുറമെ കൂടുതൽ പേർ രോഗമുക്തി നേടിയതായും കണക്കുകൾ. പോത്തൻകോട് സമൂഹ വ്യാപനം നടന്നേക്കുമെന്ന ആശങ്കയും ഒഴിഞ്ഞതായാണ് വിലയിരുത്തൽ. സമ്പർക്കത്തിലൂടെ രോഗം പകരുന്നതും നിയന്ത്രിക്കാൻ കഴിഞ്ഞെന്നും വിലയിരുത്തുന്നു.
ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 9 ആണെങ്കിൽ രോഗമുക്തി നേടിയവരുടെ എണ്ണം 13 ആണ്. വൈറസ് ബാധിച്ചവരിൽ 84 പേർ ഇതുവരെ രോഗമുക്തരായി. രോഗം ഭേദമാകുന്ന ദേശീയ ശരാശരി 9.3 ആണെങ്കിൽ കേരളത്തിൽ ഇത് 24 ശതമാനം ആണ്. സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടായില്ലെന്ന് മാത്രമല്ല സമ്പർക്കത്തിലൂടെ രോഗബാധിതരായവരും കുറവാണ്. ഒരാളിൽ നിന്ന് മൂന്ന് പേർക്ക് കോവിഡ് ബാധിക്കുന്നുവെന്നാണ് ആഗോള രോഗ വ്യാപന നിരക്ക്. എന്നാൽ കേരളത്തിൽ അത് 0.3 മാത്രമാണ്.  ഇതുവരെ രോഗബാധിതരായ 345 പേരിൽ 91 പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ പകർന്നത്.
advertisement
BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു[PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ[NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്[NEWS]
മരണ നിരക്കും കേരളത്തിൽ കുറവാണ്. ലോകത്തെ ശരാശരി മരണനിരക്ക് 6 ശതമാനമാണെങ്കിൽ, മഹാരാഷ്ട്രയടക്കം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മരണനിരക്ക് 8 ശതമാനം വരെയാണ്. എന്നാൽ സംസ്ഥാനത്തത് 0.5 ശതമാനം മാത്രമാണ് മരണ നിരക്ക്.  രോഗം ബാധിച്ച് രണ്ടാമത്തെ ആൾ മരിച്ച തിരുവനന്തപുരം പോത്തൻകോടും ആശങ്കകൾ ഒഴിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മാർച്ച് 27-നാണ്, 39 പേർ.  ഒരാഴ്ച പിന്നിടുമ്പോൾ കേരളം കരകയറുകയാണെന്ന സൂചനയാണ് കണക്കുകൾ നൽകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| കേരളം കരകയറുന്നു: കേസുകളുടെ എണ്ണം കുറഞ്ഞു; കൂടുതൽ പേർ രോഗമുക്തി നേടി
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement