'മുഖ്യമന്ത്രിയോട് അസൂയ ഉള്ളവരുടെ എണ്ണം കൂടുന്നു; വെള്ളമൊഴിച്ച് പ്രാകുന്നു,വിളക്കു കത്തിച്ച് പ്രാകുന്നു'; മന്ത്രി സജി ചെറിയാന്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
'ചിലര്‍ അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്ന് പറയുന്നു, ചിലര്‍ ബോംബ് വെക്കണമെന്ന് പറയുന്നു'
കോട്ടയം: മുഖ്യമന്ത്രിയോട് അസൂയ ഉള്ളവരുടെ എണ്ണം കൂടുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. ചിലര്‍ അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്ന് പറയുന്നു, ചിലര്‍ ബോംബ് വെക്കണമെന്ന് പറയുന്നു. വെള്ളമൊഴിച്ച് പ്രാകുന്നു, വിളക്കു കത്തിച്ച് പ്രാകുന്നു. ഇതിനായി ഒരുപാട് മറിയക്കുട്ടിമാരെ രംഗത്തിറക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. ഒന്നും പറയാന്‍ പാടില്ലാത്ത ഒരു കാലമായത് കൊണ്ട് ഒന്നും ഞാന്‍ പറയുന്നില്ല.
പക്ഷേ, ഒരു കാര്യമോര്‍ക്കണം, കേരളത്തിന്റെ 78 വയസ്സുള്ള മുഖ്യമന്ത്രി ഞങ്ങളേക്കാള്‍ ആരോഗ്യവാനായാണ് കഴിഞ്ഞ 37 ദിവസം കേരളം മുഴുവന്‍ പര്യടനം നടത്തിയത്, സജി ചെറിയാൻ പറഞ്ഞു. നടക്കാതെപോകുന്ന ഒട്ടേറെ പ്രവൃത്തികള്‍ നടത്തിയെടുക്കുക എന്നത് കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിശ്ചയദാര്‍ഢ്യമാണ്. അസൂയക്കാരുടെ എണ്ണം ഒരുപാട് കൂടിക്കൊണ്ടിരിക്കുകയാണ്. ഭയങ്കര അസൂയയാണ്. ചിലര്‍ പറയുന്നത് അദ്ദേഹം വണ്ടിയിടിച്ച് മരിക്കും, ചിലര്‍ പറയുന്നത് അദ്ദേഹത്തെ ബോംബ് വെച്ച് പൊട്ടിക്കും, എന്തെല്ലാമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്?, സജി ചെറിയാൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
January 05, 2024 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രിയോട് അസൂയ ഉള്ളവരുടെ എണ്ണം കൂടുന്നു; വെള്ളമൊഴിച്ച് പ്രാകുന്നു,വിളക്കു കത്തിച്ച് പ്രാകുന്നു'; മന്ത്രി സജി ചെറിയാന്‍