മാനസികമായി തകര്‍ത്ത് സ്വാധീനിക്കാന്‍ ശ്രമം : സഭക്കെതിരെ കന്യാസ്ത്രീകള്‍

Last Updated:
കൊച്ചി : മാനസികമായി തകര്‍ക്കാന്‍ സഭയില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ബിഷപ്പിനെതിരെ സമരം ചെയ്ത് കന്യാസ്ത്രീകള്‍. കോടനാട് ഇടവക വികാരി ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞദിവസം കുറവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീകളുമായി സംസാരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് തങ്ങളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് സഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും മാനസികമായി തകര്‍ത്ത് സ്വാധീനിക്കുകയാണ് ലക്ഷ്യമെന്നും കന്യാസ്ത്രീകള്‍ പ്രതികരിച്ചിരിക്കുന്നത്. ആര് എതിര്‍ത്താലും കേസുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയെ അനുകൂലിച്ച് പൊലീസിന് കൊടുത്ത മൊഴി മാറ്റുന്നതായി ഫാദര്‍ നിക്കോളാസ് അറിയിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്. അതേസമയം സമ്മര്‍ദ്ദം തുടരുന്ന സാഹചര്യത്തില്‍ കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കുടുംബ ചടങ്ങില്‍ എടുത്ത ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരിയും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാനസികമായി തകര്‍ത്ത് സ്വാധീനിക്കാന്‍ ശ്രമം : സഭക്കെതിരെ കന്യാസ്ത്രീകള്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement