Odisha Train Accident: ഒഡീഷ ട്രെയിൻ അപകടം: രക്ഷപ്പെട്ടവരിൽ 4 തൃശൂർ സ്വദേശികൾ
- Published by:Rajesh V
- news18-malayalam
Last Updated:
അപകടസ്ഥലത്തിനു സമീപത്തെ വീട്ടിൽ വിശ്രമിക്കുകയാണെന്ന് ഇവർ നാട്ടിൽ വിളിച്ചറിയച്ചു
തൃശൂർ: ഒഡീഷയിൽ അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ നാലു തൃശൂർ സ്വദേശികൾ സുരക്ഷിതരെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനായിരുന്നു ഇവർ പദ്ധതിയിട്ടത്.
പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടർന്ന് വൈശാഖ് ഉടൻ നാട്ടിലേക്കു വിളിച്ചു. പിന്നീട് മറ്റു 3 പേരെയും കണ്ടുമുട്ടി. അപകടസ്ഥലത്തിനു സമീപത്തെ വീട്ടിൽ വിശ്രമിക്കുകയാണെന്ന് ഇവർ നാട്ടിൽ വിളിച്ചറിയച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
June 03, 2023 6:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Odisha Train Accident: ഒഡീഷ ട്രെയിൻ അപകടം: രക്ഷപ്പെട്ടവരിൽ 4 തൃശൂർ സ്വദേശികൾ