തൃശൂരിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധ സഹോദരിമാരിൽ ഒരാൾ മരിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹോദരിമാരിൽ ഒരാളായ സരോജിനി മരിച്ചു
തൃശൂർ മുള്ളൂർക്കരയിൽ വയോധികരായ മൂന്ന് സഹോദരിമാരെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ മരിച്ചു. കൂട്ട ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം.
തൃശ്ശൂർ മുള്ളൂർക്കര ആറ്റൂർ മണ്ഡലംകുന്നിലാണ് ഒരു വീട്ടിലെ വയോധികരായ മൂന്നു സഹോദരിമാരെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹോദരിമാരിൽ ഒരാളായ സരോജിനി മരിച്ചു. മറ്റ് രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറംലോകമറിഞ്ഞത്.
മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ മണ്ഡലംകുന്നിൽ മടപ്പത്തിൽ പുരക്കൽ വീട്ടിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സഹോദരിമാരായ 83 വയസ്സുള്ള ദേവകി, 80 വയസ്സുള്ള ജാനകി, 75 വയസ്സുള്ള സരോജിനി എന്നിവരെയാണ് വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. രാവിലെയായിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും അവശനിലയിൽ കണ്ടെത്തിയത്.
advertisement
ഉടൻ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ് വർഗീസും നാട്ടുകാരുടെ സഹായത്തോടെ പത്തരയോടെ മൂവരെയും ആംബുലൻസിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഇളയ സഹോദരി സരോജിനി മരിച്ചിരുന്നു. മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: In the incident where three elderly sisters were found unconscious inside their house in Mulloorkkara, Thrissur, one person died. The initial conclusion is that it was a mass suicide attempt. Three elderly sisters were found inside their house in Attur Mandalamkunni, Mulloorkkara, Thrissur. They were immediately taken to the hospital, but one of the sisters, Sarojini, died. The other two are undergoing treatment. This incident that shook the place came to light on Friday morning
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 30, 2026 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധ സഹോദരിമാരിൽ ഒരാൾ മരിച്ചു







