കുവൈത്തിലെ തീപിടിത്തം: മരിച്ചവരിൽ നാല് മലയാളികൾ; ഒരാളെ തിരിച്ചറിഞ്ഞു

Last Updated:

മറ്റുള്ളവരുടെ പേരുവിവരങ്ങൾ വൈകാതെ പുറത്തുവിടും.

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 41 പേർ മരിച്ചതായി റിപ്പോർട്ട്. ഇതിൽ നാല് മലയാളികളെന്ന് സൂചന. ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ ((33} ആണ് മരിച്ചത്. എൻബിടിസി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാൾ. സംഭവത്തിൽ മരിച്ചവരിൽകൂടുതലും മലയാളികളും ഇന്ത്യക്കാരുമാണെന്നാണ് സൂചന.
തെക്കൻ കുവൈത്തിലെ മാംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേർ ക്യാമ്പിലുണ്ടായിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്‍റെ മുറിയില്‍നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം.
പുലർച്ചെ നാലരയോടെയ തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. നിരവധി പേർ ഗുരുതര പരിക്കുകളോടെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളില്‍ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
advertisement
one Keralites death confirmed in Massive Fire At Kuwait Building . A fire broke out in a building housing workers in the city of Mangaf in southern Kuwait early morning on Wednesday, killing at least 35 people, senior police officers told state media.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുവൈത്തിലെ തീപിടിത്തം: മരിച്ചവരിൽ നാല് മലയാളികൾ; ഒരാളെ തിരിച്ചറിഞ്ഞു
Next Article
advertisement
ടെല​ഗ്രാമിലൂടെ കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ
ടെല​ഗ്രാമിലൂടെ കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ
  • മലപ്പുറം സൈബർ ക്രൈം പോലീസ് ടെലഗ്രാമിൽ അശ്ലീല വീഡിയോകൾ വിൽപ്പന നടത്തിയ 20കാരനെ അറസ്റ്റ് ചെയ്തു

  • പ്രതി നേരത്തെ കഞ്ചാവ് കേസിലും പ്രതിയായിരുന്നു, രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു

  • പോക്സോ, ഐടി ആക്ട് വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

View All
advertisement