advertisement

എസ്എസ്എല്‍സി തലത്തിലുള്ള PSC പൊതുപരീക്ഷ; ജൂലായ് മൂന്നിന് ഒരവസരം കൂടി

Last Updated:

പരീക്ഷയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷയെഴുതാന്‍ സാധിക്കാത്ത, നിശ്ചിത സമയപരിധിക്കുള്ളില്‍ വ്യക്തമായ തെളിവുകളോടെ കാരണം ബോധിപ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കാണ് രണ്ടാമത് അവസരം നല്‍കുക.

PSC
PSC
തിരുവനന്തപുരം: ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തിയ എസ്എസ്എല്‍സി തലത്തിലുള്ള പൊതു പ്രാഥമിക പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് ജൂലായ് മൂന്നിന് ഒരവസരം കൂടി നല്‍കി കേരള പബ്ലിക് സർവീസ് കമ്മീഷൻ.
പരീക്ഷയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷയെഴുതാന്‍ സാധിക്കാത്ത, നിശ്ചിത സമയപരിധിക്കുള്ളില്‍ വ്യക്തമായ തെളിവുകളോടെ കാരണം ബോധിപ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കാണ് രണ്ടാമത് അവസരം നല്‍കുക.
ഇത്തരത്തില്‍ അവസരം ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 21 മുതല്‍ പ്രൊഫൈല്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി 20, 25, മാര്‍ച്ച് 6, 13 തീയതികളിലാണ് എസ് എസ് എല്‍ സി തല പൊതുപരീക്ഷയുടെ ആദ്യ നാലുഘട്ടങ്ങള്‍ നടത്തിയത്.
കീം 2021: പ്രവേശന പരീക്ഷാത്തീയതി പ്രഖ്യാപിച്ചു
2021-ലെ കേരള എഞ്ചിനിയറിങ്/ ഫാർമസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24 നാണ് പരീക്ഷ. ജൂലൈ 24 ന് രാവിലെ 10 മണിമുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതൽ 5 മണിവരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) നടത്തും. പരീക്ഷാത്തീയതിക്ക് പുറമേ എഞ്ചിനീയറിങ്/ ആർക്കിടെക്ചർ/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
advertisement
സ്കൂളുകളും കോളജുകളും ജൂൺ ഒന്നിന് തുറക്കും; ക്ലാസുകൾ ഓൺലൈനിൽ
സംസ്ഥാനത്ത് പുതിയ അധ്യയനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കാൻ തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ക്ലാസുകൾ ഓൺലൈൻ വഴി തന്നെയായിരിക്കും. പ്രവേശനോത്സവവും ഓൺലൈൻ തന്നെ വഴിയാകും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനിലും ക്ലാസുകൾ വീക്ഷിക്കാൻ സംവിധാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. നിലവിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് ആരംഭിക്കുന്നത്. പ്ലസ് വൺ ക്ലാസുകളും പരീക്ഷയും ഇതുവരെ പൂർത്തിയാകാത്തതിനാൽ പ്ലസ് ടു ക്ലാസുകൾ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനം വൈകിയേക്കും.
advertisement
കോളജുകളിലും ജൂൺ ഒന്നിന് തന്നെയാകും ക്ലാസുകൾ ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്‍റെ നേതൃത്വത്തിൽ നടന്ന വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. അവസാന വർഷ ബിരുദ- ബിരുദാനന്തര പരീക്ഷകൾ ജൂൺ 15 മുതൽ ഷെഡ്യൂൾ ചെയ്ത് ജൂലൈ 31 നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രിയുടെ നിർദേശമുണ്ട്.
സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റം നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ച് ഒൻപതാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ് കയറ്റം നൽകാനാണ് ഏറ്റവും ഒടുവിൽ നിർദേശം നൽകിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്എസ്എല്‍സി തലത്തിലുള്ള PSC പൊതുപരീക്ഷ; ജൂലായ് മൂന്നിന് ഒരവസരം കൂടി
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement