മകളുടെ കൺസഷന് എത്തിയ പിതാവിനെ മർദിച്ച സംഭവം; ഒരു KSRTC ജീവനക്കാരന് കൂടി സസ്പെൻഷൻ
- Published by:Naseeba TC
- news18-malayalam
Last Updated:
കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്പെൻഡ് ചെയ്തത്
തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെ പിതാവിനെ മര്‍ദിച്ച സംഭവത്തിൽ ഒരു കെഎസ്ആർടിസി ഉദ്യോഗസ്ഥനു കൂടി സസ്പെൻഷൻ. കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിയോടും പിതാവിനോടും അപമര്യാതയായി പെരുമാറിയ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി കെഎസ്ആർടിസി അറിയിച്ചു.
കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് വിഭാഗം വിശദമായി വീഡിയോ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് എസ്. അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
advertisement
അതേസമയം, സംഭവം നടന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് മർദനമേറ്റ പ്രേമനൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇന്നാണ് പ്രേമനൻ സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പരാതി കൈമാറിയത്. പരാതിയിൽ ഉടൻ പ്രതികളെ പിടികൂടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
Also Read- മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ സംഭവം; KSRTC ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
ഇതിനിടയിൽ കേസിൽ മുൻകൂർ ജാമ്യത്തിനായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മർദിക്കുന്ന വീഡിയോ പ്രേമനന്‍ മുന്‍കൂട്ടി ആസുത്രണം ചെയ്തതാണെന്നും വീഡിയോ ചിത്രീകരിക്കാന്‍ ക്യാമറയുമായാണ് ഇയാള്‍ എത്തിയതെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. മറ്റന്നാളാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കേസ് പരിഗണിക്കുന്നത്.
advertisement
പ്രതികളായ കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, ജീവനക്കാരായ എസ്.ആർ.സുരേഷ്, സി.പി. മിലൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്.
കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയപ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ പ്രേമനനെയും മകളെയും വാക്കേറ്റത്തിനൊടുവില്‍ ജീവനക്കാർ മർദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2022 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകളുടെ കൺസഷന് എത്തിയ പിതാവിനെ മർദിച്ച സംഭവം; ഒരു KSRTC ജീവനക്കാരന് കൂടി സസ്പെൻഷൻ