ജലദൗർലഭ്യം രൂക്ഷമായ കഞ്ചിക്കോട് ബ്രൂവറി തുടങ്ങാനുള്ള സർക്കാർ തീരുമാനത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം

Last Updated:

രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 26 വര്‍ഷമായി സംസ്ഥാനത്ത് മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നും 1999 ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്

News18
News18
പാലക്കാട് കഞ്ചിക്കോട് ബ്രുവറി തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം. ബ്രൂവറി പ്ലാന്റ് ആരംഭിക്കാൻ ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സർക്കാർ പ്രാരംഭ അനുമതി നൽകിയത്. ടെണ്ടറില്ലാതെ എങ്ങനെയാണ് ഈ കമ്പനിയെ തിരഞ്ഞെടുത്തതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. എന്നാൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നൽകിയതെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം.
കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി, വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 26 വര്‍ഷമായി സംസ്ഥാനത്ത് മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നും 1999 ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്.
advertisement
ജല ദൗര്‍ലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ടെന്നും മദ്യ നിര്‍മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു.
എന്നാൽ കഞ്ചിക്കോട് ബ്രൂവറിക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നൽകിയതെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പനിക്കാണ് ടെണ്ടർ നൽകിയതെന്നും എക്സ്ട്രാ നൂട്രൽ ആൽക്കഹോൾ നിർമാണം മദ്യ നയത്തിന്റെ ഭാഗമാണെന്നും എം ബി രാജേഷ് പറഞ്ഞു. നേരത്തെ 2018 ലും ബ്രൂവറി അനുവദിക്കാന്‍ ഒളിച്ചും പാത്തും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. എന്നാൽ അന്ന് അതിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജലദൗർലഭ്യം രൂക്ഷമായ കഞ്ചിക്കോട് ബ്രൂവറി തുടങ്ങാനുള്ള സർക്കാർ തീരുമാനത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement