Local Body Elections 2020 | പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് സഹായത്തോടെ CPM ഭരിക്കും

Last Updated:

ആറു സീറ്റ് ലഭിച്ചെങ്കിലും യു ഡി എഫിൽ പട്ടികജാതി വനിതകളാരും വിജയിച്ചിട്ടില്ല.

ആലപ്പുഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ എൽ ഡി എഫ് - യു ഡി എഫ് ധാരണ. തൃപ്പെരുംതുറ പഞ്ചായത്തിലാണ് കോൺഗ്രസ് സഹായത്തോടെ സി പി എം ഭരിക്കുന്നത്. ബി ജെ പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണ് എൽ ഡി എഫിന് പിന്തുണ നൽകാൻ യു ഡി എഫ് തീരുമാനിച്ചത്.
ഇന്ന് ചേർന്ന യു ഡി എഫ് പാർലമെന്ററി യോഗത്തിലാണ് തീരുമാനം. നാളെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്, യു ഡി എഫ് പിന്തുണ നൽകും. ഇവിടെ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഡി സി സി അധ്യക്ഷൻ ലിജുവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ എൽ ഡി എഫിന് പിന്തുണ നൽകാമെന്ന് യു ഡി എഫ് തീരുമാനം കൈക്കൊള്ളുകയായിരുന്നു.
You may also like:'ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്, ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്': രമേശ് ചെന്നിത്തല [NEWS]Aisha Shah | നമ്മുടെ അയിഷ ഇനി ജോ ബൈഡന്റെ ടീമിൽ; അതും ബൈഡന്റെ ഡിജിറ്റൽ ടീമിൽ സീനിയറായി [NEWS] പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പിതാവിന്റെ സുഹൃത്ത് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ [NEWS]
കഴിഞ്ഞതവണ എൽ ഡി എഫിന് ആയിരുന്നു പഞ്ചായത്ത് ഭരണം. എന്നാൽ, ഇത്തവണ യു ഡി എഫിനും ബി ജെ പിക്കും ആറു സീറ്റു വീതവും എൽ ഡി എഫിന് അഞ്ചു സീറ്റുമാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനം ഇവിടെ പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ്.
advertisement
ആറു സീറ്റ് ലഭിച്ചെങ്കിലും യു ഡി എഫിൽ പട്ടികജാതി വനിതകളാരും വിജയിച്ചിട്ടില്ല. എന്നാൽ, എൽ ഡി എഫിനും ബി ജെ പിക്കും പട്ടികജാതി വനിത പ്രതിനിധികളുണ്ട്. ഈ പശ്ചാത്തലത്തിലാണ് എൽ ഡി എഫ് - യു ഡി എഫ് ധാരണയായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് സഹായത്തോടെ CPM ഭരിക്കും
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement