എ ഐ ക്യാമറ പദ്ധതിയിൽ അടിമുടി ദൂരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തില്‍ കെൽട്രോണ്‍ നല്‍കിയ മറുപടി അവ്യക്തമാണെന്നും മന്ത്രിസഭാംഗങ്ങൾക്ക് പോലും കരാർ കമ്പനികളെ കുറിച്ച് അറിയില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന കറക്കുകമ്പനികളാണ് എ ഐ ക്യാമറക്കും , കെ ഫോണിനും പിന്നിൽ. ഊരാളുങ്കൽ സൊസൈറ്റിയുമായി ഇവർക്ക് ബന്ധമുണ്ടെന്നും എല്ലാ പണവും പോകുന്നത് ഒരേ പെട്ടിയിലേക്കാണെന്നും സതീശൻ ആരോപിച്ചു.
‘എങ്ങനെ 232 കോടിയായി; എഐ ക്യാമറ അടിമുടി അഴിമതി, കരാർ ദുരൂഹം’: രമേശ് ചെന്നിത്തല
സംസ്ഥാനത്തെ റോഡുകളില്‍ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചിരുന്നു എന്നാണ് കെല്‍ട്രോണ്‍ പറഞ്ഞത്. സാങ്കേതികത്തികവ് ആവശ്യമായ ഇതുപോലൊരു സംവിധാനത്തിന് ടെന്‍ഡര്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം, അത് ഉള്ള കമ്പനികള്‍ക്കല്ലേ ടെന്‍ഡര്‍ കൊടുക്കാന്‍ പാടുള്ളൂ? എന്തായിരുന്നു ആ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍? എസ്.ഐ.ആര്‍.ടിയെ കൂടാതെ വേറെ ഏതൊക്കെ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത് തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
9 ലക്ഷം രൂപ പോയിട്ട്, അതിന്റെ പത്തിലൊന്ന് പോലും ക്യാമറയ്ക്ക് വിലയില്ല. അന്താരാഷ്ട്ര ബ്രാന്റ് ക്യാമറകൾ കിട്ടുമ്പോൾ എന്തിനാണ് ഇതിന്റെ ഘടകങ്ങൾ വാങ്ങി അസംബിൾ ചെയ്തത്? 232 കോടിയുടെ പദ്ധതിയിൽ 70 കോടി മാത്രമാണ് ക്യാമറയ്ക്ക് ചെലവ്. ക്യാമറ വാങ്ങിയാൽ അഞ്ച് വർഷത്തേക്ക് വാറന്റി കിട്ടും. എന്നാൽ ഇവിടെ അഞ്ച് വർഷത്തേക്ക് 66 കോടി രൂപ മെയിന്റനൻസിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. പൂർണമായി വാങ്ങാവുന്ന ക്യാമറ കെൽട്രോൺ പാർട്സായി വാങ്ങിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Corruption, Vd satheeasan