'ഒരു AI ക്യാമറയുടെ വില 9.5 ലക്ഷം മാത്രം'; നടപടികളെല്ലാം സുതാര്യമെന്ന് കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി

Last Updated:

ഫൈനാൻസ് കോസ്റ്റ് കൂടി ചേർത്താണ് ക്യാമറ വില നിശ്ചയിച്ചത്. 35 ലക്ഷമെന്ന പ്രചരണം തെറ്റാണെന്നും കെല്‍ട്രോണ്‍ എംഡി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ തള്ളി കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി. എല്ലാ നടപടി കളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെ യായിരുന്നു. ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി. ഇതിൽ 151 കോടി യാണ് SRIT എന്ന കമ്പനിക്ക് ഉപകരാർ നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രോജക്ട് കോസ്റ്റ് 140 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പളം, കണക്ടിവിറ്റി അടക്കം 66 കോടി വരും. ബാക്കി ജിഎസ്ടി 35 കോടി രൂപയാണെന്നും കെൽട്രോൺ എംഡി പറയുന്നു. ഒരു എഐ ക്യമറയുടെ വില 9.5 ലക്ഷം രൂപ മാത്രമാണെന്നും 35 ലക്ഷമെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൈനാൻസ് കോസ്റ്റ് കൂടി ചേർത്താണ് ക്യാമറ വില നിശ്ചയിച്ചത്. എംവിഡി പറഞ്ഞത് പ്രകാരമാണ് ക്യാമറയും സംവിധാനവും ഡിസൈൻ ചെയ്തത്. അഞ്ചു വർഷത്തേയ്ക്ക് എഐ ലൈസൻസ് ഒരു ക്യാമറയ്ക്ക് 50000 രൂപയാണ്. പണം തിരിച്ചടവ് സംബന്ധിച്ച ഉത്തരവ് ഇറക്കാൻ കാലതാമസം എടുത്തു. കഴിഞ്ഞ ജൂലൈയിൽ പദ്ധതി പൂർത്തിയാക്കിയിരുന്നതായി നാരായണ മൂർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
SRIT എന്ന സ്ഥാപനം മികച്ച പ്രവർത്തനമാണ് നടത്തിയത്.ആ കമ്പനി ഉപകരാർ നൽകിയതിൽ കെല്‍ട്രോണിന് ബാധ്യതയില്ല. സർക്കാർ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല. ഒരാൾക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കൺട്രോള്‍ റൂമിലെ ജീവനക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു AI ക്യാമറയുടെ വില 9.5 ലക്ഷം മാത്രം'; നടപടികളെല്ലാം സുതാര്യമെന്ന് കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement