തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതിയും ദുരൂഹതയും ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണെന്നും. റോഡ് സുരഷയുടെ നടുവിൽ നടന്നത് വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെൽട്രോണിനെ മുൻനിർത്തിയാണ് കള്ളക്കളി നടത്തുന്നത്. ബാംഗ്ലൂർ ആസ്ഥാനമായ എസ്ആർഐടി എന്ന കമ്പനിക്കാണ് കെൽട്രോൺ കരാർ നൽകിയത്. കരാർ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രംഗത്ത മുൻപരിചയമില്ലെന്നും കെൽട്രാൺ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. ടെണ്ടറിലൂടെയാണ് തെരഞ്ഞടുത്തതെങ്കിൽ അതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചോയെന്നും ചെന്നിത്തല ചോദിച്ചു.
എസ്ആർഐടി എന്ന കമ്പനി ഇത് വീണ്ടും രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകി. 151.22 കോടിയ്ക്കാണ് എസ്ആർഐടിക്ക് കെൽട്രോൺ കരാർ നൽകിയത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ഒരു കമ്പനിക്കും കോഴിക്കോടെ മലാപ്പറമ്പിലെ കമ്പനിക്കും എസ്ആർഐടി ഉപകരാർ നൽകി. ഇത് രണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്നു ചെന്നിത്തല പറഞ്ഞു.
ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണ്. 232 കോടി രൂപയുടെ പദ്ധതിയാണെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറിൽ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു. 75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും മാറുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.
Also Read- ‘ടെന്‍ഡര്‍ വിളിച്ചിരുന്നോ?’ AI ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയെന്ന് രമേശ് ചെന്നിത്തല
ക്യാമറ സ്ഥാപിച്ചതിൽ ദുരൂഹത ആരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Installs camera, Ramesh chennithala