ഇന്റർഫേസ് /വാർത്ത /Kerala / ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹം വാങ്ങി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ

ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹം വാങ്ങി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ

കൂടിക്കാഴ്ചയുടെ ചിത്രം

കൂടിക്കാഴ്ചയുടെ ചിത്രം

മരംവെട്ട്, ന്യൂനപക്ഷ സ്കോളർഷിപ് തുടങ്ങിയ സമകാലിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു

  • Share this:

പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. സൗഹൃദ സന്ദർശനം ആണെന്നും നിയമസഭാ സമ്മേളനവും ലോക്ക്ഡൗണും കാരണമാണ് സന്ദർശനം വൈകിയതെന്നും, തങ്ങളുടെ അനുഗ്രഹം വാങ്ങാൻ കൂടിയാണ് വന്നത് എന്നും വി. ഡി. സതീശൻ പറഞ്ഞു.

"പ്രതിപക്ഷ നേതാവായ ഉടനെ വരേണ്ടതായിരുന്നു. കെ. കരുണാകരൻ തുടങ്ങി എല്ലാ മുതിർന്ന നേതാക്കളും അങ്ങനെയാണ് ചെയ്തിരുന്നത്. എനിക്ക് ഇപ്പോഴാണ് വരാൻ സാധിച്ചത്. "

പി. കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, എ. പി. അനിൽകുമാർ, പി. വി. അബ്ദുൽ വഹാബ്, പി. എം. എ. സലാം, മുന്നവ്വരലി ശിഹാബ് തങ്ങൾ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മരംവെട്ട്, ന്യൂനപക്ഷ സ്കോളർഷിപ് തുടങ്ങിയ സമകാലിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. അതിനുശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വി. ഡി. സതീശനും പി. കെ. കുഞ്ഞാലിക്കുട്ടിയും ഇക്കാര്യങ്ങൾ വ്യക്തമാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

"ജനകീയ പ്രശ്നങ്ങൾ നിയമസഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷത്തിന് സാധിച്ചു. ക്രിയാത്മക പ്രതിപക്ഷം എന്നല്ല, സർഗാത്മക പ്രതിപക്ഷം എന്നാണ് പറയാൻ ആഗ്രഹിക്കുന്നത്. ഉയർന്നു വന്നതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം വയനാട് മരംമുറിയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. ആരുടെ തലയിലാണ് ഉത്തരവാദിത്തം കെട്ടിവേക്കേണ്ടതെന്ന് സർക്കാരിനറിയില്ല. വനംവകുപ്പും റവന്യു വകുപ്പും പരസ്പരം പറയുന്നു. സി.പി.എം., സി.പി.ഐ. മൗനം തുടരുക ആണ്. ഈ രണ്ട് വകുപ്പും കൈകാര്യം ചെയ്ത പാർട്ടി എന്ന നിലയിൽ സി.പി.ഐ. കുറേക്കൂടി വ്യക്തത വരുത്തണം. വനംകൊള്ളക്ക് പിന്നിൽ ഗൂഢസംഘങ്ങൾ ഉണ്ട്. സംസ്ഥാനത്ത് കേട്ടുകേൾവി ഇല്ലാത്ത വിധത്തിലുള്ള വനംകൊള്ളയാണ് നടന്നത്. യു.ഡി.എഫ്. സംഘം വനംകൊള്ള നടന്ന ഇടങ്ങൾ സന്ദർശിക്കും," വി. ഡി. സതീശൻ പറഞ്ഞു.

"ഇത് കർഷകരെ ബാധിക്കുന്ന പ്രശ്നമാണ്. ചന്ദനം ഒഴികെ മറ്റ് മരങ്ങൾ മുറിക്കാൻ അവരെ അനുവദിക്കണം. ഇതാണ് യു.ഡി.എഫ്. സഭയിൽ പറഞ്ഞത്. എന്നാൽ ഇതിൻ്റെ മറവിൽ വൻ കൊള്ള നടന്നു. ഇപ്പൊൾ കേസ് എടുത്തത് ആദിവാസികൾക്കും കർഷകർക്കും എതിരെയാണ്. മരം വെട്ടിയ കൊള്ളക്കാർക്ക് എതിരെ ഒരു നടപടിയും ഇല്ല. ചില നീക്കങ്ങൾ കാണുമ്പോൾ യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താൻ വേണ്ടിയാണോ എന്ന് സംശയം തോന്നും. ജുഡീഷ്യൽ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്," സതീശൻ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ നിയന്ത്രണ വിധേയമാക്കാൻ സർക്കാർ എടുക്കുന്ന ക്രിയാത്മക നടപടികൾക്ക് പ്രതിപക്ഷം പിന്തുണ നൽകുന്നുണ്ട്. പക്ഷേ ഇപ്പൊൾ 38 ദിവസമായി ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം അതീവ ദുരിതത്തിലാണ്. അതുകൊണ്ട് ലോക്ക്ഡൗൺ ഇതേ രീതിയിൽ തുടരണോയെന്ന് സർക്കാർ ആലോചിക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷം കത്ത് നൽകിയിട്ടുണ്ട്.

"പ്രതിപക്ഷ നേതാവ് എവിടെ  പോകണമെന്ന് തീരുമാനിക്കെണ്ടത് എ.കെ.ജി. സെന്ററിൽ നിന്നല്ല. ലീഗ് പതിറ്റാണ്ടുകളായി കൂടെയുള്ള കക്ഷിയാണ്. അനുഗ്രഹം കൂടി തേടിയാണ് ഇവിടെ എത്തിയത്." മുൻപ് എ. വിജയരാഘവൻ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട് വന്നതിനെ വിമർശിച്ച കാര്യം പരാമർശിച്ചുള്ള ചോദ്യത്തിന് മറുപടിയായി വി. ഡി. സതീശൻ പറഞ്ഞു. മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിനെയും അന്തരിച്ച ഡി.സി.സി. പ്രസിഡൻ്റ് വി.വി. പ്രകാശിൻ്റെ കുടുംബത്തേയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു.

First published:

Tags: Opposition leader V D Satheesan, Panakkad hyderali shihab thangal, V D Satheesan