സിപിഎം നേതാവ് പി. ജയരാജൻ്റെ പുസ്തകം വരുന്നു;'കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയം ഇസ്ലാം'
- Published by:Sneha Reghu
- news18-malayalam
Last Updated:
തീവ്ര നിലപാടുള്ള എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി മുസ്ലിം ലീഗ് സഹകരിക്കുന്നത് തുറന്ന് കാട്ടണമെന്നാണ് സിപിഎം
പുസ്തക രചനയിലേക്ക് തിരിഞ്ഞ് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെ ആസ്പദമാക്കിയാണ് പി ജയരാൻ പുസ്തകം എഴുതുന്നത്. 'കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയം ഇസ്ലാം' എന്നാണ് പുസ്തകത്തിന്റെ പേര്. ഇസ്ലാമിക രാഷ്ട്രീയത്തെ കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നതെങ്കിലും കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള വിലയിരുത്തലുകളും ഉണ്ടാകും.
ജയരാജന്റെ പുസ്തകം കേരള രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് കാരണമാകാനാണ് സാധ്യത. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകൾ കേരള രാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകളെകുറിച്ചുള്ള പി ജയരാജന്റെ പഠനമാണ് പുസ്കമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
തീവ്ര നിലപാടുള്ള എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി മുസ്ലിം ലീഗ് സഹകരിക്കുന്നത് തുറന്ന് കാട്ടണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. പി ജയരാജന്റെ പുസ്തകത്തിലും ഇത് സംബന്ധിച്ച വിലയിരുത്തലുകൾ കാണുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 06, 2024 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം നേതാവ് പി. ജയരാജൻ്റെ പുസ്തകം വരുന്നു;'കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയം ഇസ്ലാം'