ജോസ് കെ. മാണിയുടെ ബൂത്തിൽ കാപ്പന് ലീഡ്; അടിവേരിളകി കേരള കോൺഗ്രസ്
Last Updated:
അതേസമയം യു.ഡി.എഫ് സ്ഥാനാർഥിക്ക് മീനച്ചിൽ പഞ്ചായത്തിലെ സ്വന്തം ബൂത്തിൽ ലീഡ് നേടാനായി
കോട്ടയം: പാലായിൽ പരാജയപ്പെട്ട കേരള കോൺഗ്രസ് സ്ഥാനാർഥി ജോസ് ടോം ജോസ് കെ. മാണിയുടെ ബൂത്തിലും രണ്ടാം സ്ഥാനത്തായി. പാലാ മുൻസിപ്പാലിറ്റിയിലെ 128-ാം നമ്പർ ബൂത്തിൽ (പാലാ സെന്റ് തേമസ് കോളജ്) പത്ത് വോട്ടിന്റെ ലീഡാണ് മാണി സി. കാപ്പൻ നേടിയത്. അതേസമയം യു.ഡി.എഫ് സ്ഥാനാർഥിക്ക് മീനച്ചിൽ പഞ്ചായത്തിലെ സ്വന്തം ബൂത്തിൽ ലീഡ് നേടാനായി.
2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പൻ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിനെ പരാജയപ്പെടുത്തിയത്.
രാമപുരം,കടനാട് മേലുകാവ്, മൂന്നിലവ്,തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. മുത്തോലി പഞ്ചായത്തിലും പാലാ നഗരസഭയിലും യുഡിഎഫാണ് ലീഡ് നേടിയത്.
യു.ഡി.എഫ് കോട്ടയായ രാമപുരം പിടിച്ചടക്കിയാണ് കാപ്പൻ പടയോട്ടം ആരംഭിച്ചത്. രാമപുരത്തിനു പിന്നാലെ കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിലും കാപ്പൻ ലീഡ് നേടി. കരൂർ പഞ്ചായത്താണ് ഇപ്പോൾ എണ്ണിത്തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് 180 വോട്ടുകളും തോമസ് ചാഴിക്കാടന് 4500 വോട്ടുകളും നേടിയ രാമപുരത്ത് 162 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന്‍ നേടിയത്.
advertisement
കെ എം മാണി യെ 107 വോട്ടുകളുടെ ലീഡും തോമസ് ചാഴിക്കാടന് 2727 വോട്ടുകളും നല്‍കിയ കടനാടും മാണി സി കാപ്പന്‍ പിച്ചെടുത്തു. മൂന്നിലവിലും മാണി സി കാപ്പന്‍ തന്നെ മുന്നിലെത്തി. കെ എം മാണിക്ക് 419 വോട്ടിന്റെ ലീഡും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 2758 വോട്ടുകളുടെ ലീഡും നല്‍കിയ ഭരണങ്ങാനവും മാണി സി കാപ്പൻ പിടിച്ചടക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2019 1:26 PM IST