• HOME
  • »
  • NEWS
  • »
  • kerala
  • »
  • വൈദികരുടെ പേരിൽ സഭയിലെ പെൺകുട്ടികളെ കെണിയിൽ വീഴ്ത്താൻ തട്ടിപ്പ്;  വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് പാലാ രൂപത

വൈദികരുടെ പേരിൽ സഭയിലെ പെൺകുട്ടികളെ കെണിയിൽ വീഴ്ത്താൻ തട്ടിപ്പ്;  വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് പാലാ രൂപത

സീറോ മലബാർ സഭ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ് പെൺകുട്ടികളെ കെണിയിൽ വീഴ്ത്താൻ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി വിശ്വാസികൾക്ക് സർക്കുലർ അയച്ചത്

പാലാ രൂപത

പാലാ രൂപത

  • Last Updated :
  • Share this:
വൈദികരുടെ പേരിൽ സഭയിലെ കെണിയിൽ വീഴ്ത്താൻ നടക്കുന്ന തട്ടിപ്പിനെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് പാലാ രൂപത. സീറോ മലബാർ സഭ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ് പെൺകുട്ടികളെ കെണിയിൽ വീഴ്ത്താൻ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി വിശ്വാസികൾക്ക് സർക്കുലർ അയച്ചത്. വൈദികരുടെ പേരിലാണ് തട്ടിപ്പു നടക്കുന്നതെന്ന് ചി​ല സം​ഘ​ങ്ങ​ൾ കെണിയൊരുക്കുന്നതെന്നു മാർ ജോസഫ് കല്ലറങ്ങാട്ട് സ​ർ​ക്കു​ല​റി​ൽ പറയുന്നു.

അ​ടു​ത്ത കാ​ല​ത്ത് പ​ല ഇ​ട​വ​ക​ക​ളി​ലും ഇ​ത്ത​രം ത​ന്ത്ര​വു​മാ​യി ചി​ല​ർ രംഗത്തി​റ​ങ്ങി​യ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ബി​ഷ​പ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഇടവകയിലെ വൈദികരെ അഭിസംബോധന ചെയ്തു കൊണ്ടാണ് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സർക്കുലർ അയച്ചിരിക്കുന്നത്. ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഈ പകർപ്പ് കൈമാറണമെന്ന് പാലാ ബിഷപ്പ് ആവശ്യപ്പെടുന്നു.

സർക്കുലർ തുടങ്ങുന്നത് ഇങ്ങനെ. "നമ്മുടെ കുടുംബാംഗങ്ങളുടെ സത്വരശ്രദ്ധ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന കാര്യം അറിയിക്കട്ടെ. നമ്മുടെ പെൺകുട്ടികളെ കെണിയിൽ പെടുത്തുവാൻ ചില വിഭാഗങ്ങളും ഗ്രൂപ്പുകളും വിവിധ തന്ത്രങ്ങളുമായി രംഗത്തുള്ള വിവരം അറിയാമല്ലോ. അടുത്തകാലത്തായി ഇവർ പുതിയൊരു തന്ത്രം ഇറക്കിയിരിക്കുന്നു എന്നുപറഞ്ഞാണ് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിഷയം വൈദികർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

വൈ​ദി​ക​ൻ എ​ന്ന വ്യാ​ജേ​ന ഇ​ട​വ​ക​യി​ൽ കൂ​ടു​ത​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന, പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള സ്ത്രീ​ക​ളെ​യാ​ണ് ത​ട്ടി​പ്പു​കാ​ർ ആ​ദ്യം വി​ളി​ക്കു​ന്ന​ത്. ഞാ​ൻ ഇ​വി​ടു​ത്തെ പ​ഴ​യ വി​കാ​രി ആ​ണ് എ​ന്നു പറഞ്ഞാണ് ഇ​വ​രെ ഫോ​ൺ വി​ളി​ക്കു​ന്ന​ത്. എ​ന്നി​ട്ട് അ​വ​ർ​ക്കു സു​പ​രി​ചി​ത​നാ​യ ഒ​രു പ​ഴ​യ വി​കാ​രി​യു​ടെ പേ​രും പ​റ​യും.ചി​ല​രോ​ട് താ​ൻ ഇ​വി​ടു​ത്തെ പ​ഴ​യ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ആ​ണെ​ന്നും മ​ന​സി​ലാ​യി​ല്ലേ​യെ​ന്നും ചോ​ദി​ക്കും. എ​ന്നി​ട്ട് അ​വ​രെ​ക്കൊ​ണ്ട് ഏ​തെ​ങ്കി​ലും ഒ​രു അ​ച്ച​ന്‍റെ പേ​ര് പ​റ​യി​ക്കു​ക​യും ആ ​ആ​ളാ​ണ് താ​നെ​ന്നു സ​ന്തോ​ഷ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ക​യും​ചെ​യ്യും. ഇ​തി​നു ശേ​ഷ​മാ​ണ് ത​ട്ടി​പ്പി​ന്‍റെ അ​ടു​ത്ത ഘ​ട്ടം എന്ന് ബിഷപ്പ് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
താ​ൻ ഇ​പ്പോ​ൾ ജ​ർ​മ​നി​യി​ൽ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വി​ദേ​ശ രാ​ജ്യ​ത്തു പെ​ട്ടെ​ന്ന് ഏ​താ​നും പേ​രോ​ടൊ​പ്പം പ​ഠ​ന​ത്തി​നാ​യി പോ​ന്ന​താ​ണെ​ന്നും ഫോൺ എടുക്കുന്ന ആളുകളെ വി​ശ്വ​സി​പ്പി​ക്കും.നാ​ളെ അ​ത്യാ​വ​ശ്യ​മാ​യി ഒ​രു പേ​പ്പ​ർ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും അ​തി​ന്‍റെ വിവര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ യു​വ​തി​ക​ളാ​യ ഏ​താ​നും പെ​ൺ​കു​ട്ടി​ക​ളു​ടെ പേരും ഫോ​ൺ നമ്പർ ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ടും. ഇ​ത് ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും അ​ഞ്ചു മി​നി​റ്റി​നു ശേ​ഷം താ​ൻ അ​വ​രെ വി​ളി​ക്കു​മെ​ന്നും ഇ​ക്കാ​ര്യം അ​വ​രോ​ടു പ​റ​യ​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കും.

സ​ത്യ​സ​ന്ധ​ത, മാ​തൃ-​പു​ത്രീ ബ​ന്ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​നാ​ണെ​ന്നും പ​റ​യും. വ​ള​രെ തി​ര​ക്കി​ട്ടാ​യി​രി​ക്കും ഈ ​സം​സാ​ര​മൊ​ക്കെ. ത​നി​ക്കു പ​രി​ച​യ​മു​ള്ള വൈ​ദി​ക​ന്‍റെ സ്വ​രം ഇ​ത​ല്ല​ല്ലോ എ​ന്നെ​ങ്ങാ​നും ആ​രെ​ങ്കി​ലും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചാ​ൽ ജ​ർ​മ​നി​യി​ലെ/ വി​ദേ​ശ രാ​ജ്യ​ത്തെ മ​ഞ്ഞും തണു​പ്പും കാ​ര​ണ​മാ​ണ് ശ​ബ്ദ​വ്യ​തി​യാ​ന​മെ​ന്നു വി​ശ്വ​സി​പ്പി​ക്കും.

ഇ​ങ്ങ​നെ ക​ര​സ്ഥ​മാ​ക്കി​യ ഫോ​ൺ നമ്പറുക​ൾ ഉ​പ​യോ​ഗി​ച്ചു ചി​ല പെ​ൺ​കു​ട്ടി​ക​ളെ വി​ളി​ക്കു​ക​യും പി​ന്നീ​ട് സം​സാ​രം മ​റ്റു വ​ഴി​ക്കു തി​രി​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഇ​തു പ്ലാ​ൻ ചെ​യ്തു​ള്ള കെ​ണി​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. വൈദി​ക​ർ എ​ന്ന വ്യാ​ജേ​ന വി​ളി​ക്കു​ന്ന ഗൂ​ഢ​സം​ഘ​ങ്ങ​ളു​ടെ ച​തി​ക്കു​ഴി​യി​ൽ വീ​ഴ​രു​തെ​ന്നു ബിഷപ്പ് അയച്ച സ​ർ​ക്കു​ല​ർ ഓ​ർ​മി​പ്പി​ക്കു​ന്നു. ഏതായാലും ഏതു വിഭാഗത്തെ ഉദ്ദേശിച്ചാണ് സർക്കുലർ എന്ന് വ്യക്തമല്ല.

സംഭവത്തിൽ നിയമപ്രകാരം പൊലീസ് നടപടി സ്വീകരിച്ചോ എന്നും സർക്കുലറിൽ പറയുന്നില്ല. ഫോൺ ചെയ്യുന്നതിനപ്പുറം പെൺകുട്ടികൾ പെട്ടിരിക്കുന്ന കെണിയെ കുറിച്ചും സർക്കുലറിൽ വിവരമില്ല. നേരത്തെ ലൗജിഹാദ് അടക്കമുള്ള വിഷയങ്ങൾ കത്തോലിക്കാ സഭ ഉയർത്തിയിരുന്നു. അതുമായി ഈ സർക്കുലർ ബന്ധമുണ്ടോ എന്നും  ഇതിൽ വ്യക്തമല്ല.
Published by:user_57
First published: