advertisement

അമ്മ പനി ബാധിച്ച് മരിച്ചതറിഞ്ഞ് മകന്‍ ജീവനൊടുക്കി

Last Updated:

അമ്മ മരിച്ചതറിഞ്ഞ് മനോവിഷമത്തിൽ മകൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പാലക്കാട്: പാലക്കാട് അമ്മയും മകനും മരിച്ച നിലയിൽ.  മണ്ഡലക്കോട് കല്ലൂര്‍ക്കാവ് ചിന്ന (75), മകന്‍ ഗുരുവായൂരപ്പന്‍ (40) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.  അമ്മ പനി ബാധിച്ച് മരിച്ചതിനു പിന്നാലെ മകൻ തൂങ്ങി മരിക്കുകയായിരുന്നു. വീട്ടിൽ ഇരുവരും മാത്രമായിരുന്നു താമസം.
ഞായറാഴ്ച രാത്രി 12 മണിവരെ വീട്ടില്‍ ഇരുവരും ടി.വി. കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. തുടർന്ന് ഇന്ന് രാവിലെ ആറോടെയാണ് പരിസരവാസികൾ ഗുരുവായൂരപ്പനെ വീടിന് സമീപമുള്ള പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് അമ്മയും മരിച്ചു കിടക്കുന്നത് കണ്ടത്. അമ്മയുടെ മരണത്തിൽ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
നിര്‍മാണത്തൊഴിലാളിയായ ഗുരുവായൂരപ്പൻ അവിവാ​ഹിതനാണ്. ഗുരുവായൂരപ്പന്‍. വിവരമറിഞ്ഞെത്തിയ കോട്ടായി പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മ പനി ബാധിച്ച് മരിച്ചതറിഞ്ഞ് മകന്‍ ജീവനൊടുക്കി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement