പാലക്കാട് നഗരസഭ ആശമാർക്ക് വർഷം തോറും 12000 രൂപ അധിക ധനസഹായം പ്രഖ്യാപിച്ചു

Last Updated:

ഇതോടെ ഓരോ ആശാ വർക്കർക്കും മാസവരുമാനത്തിൽ 1,000 രൂപയുടെ വർധന ഉണ്ടാകും

News18
News18
പാലക്കാട് നഗരസഭ ആശാവർക്കർമാർക്കുള്ള ധനസഹായം പ്രഖ്യാപിച്ചു. വർഷം 12,000 രൂപ നൽകുമെന്ന് നഗരസഭാ ബജറ്റിൽ പ്രഖ്യാപനം. ഇതോടെ ഓരോ ആശാ വർക്കർക്കും മാസവരുമാനത്തിൽ 1,000 രൂപയുടെ വർധന ഉണ്ടാകും. ബിജെപി ഭരിക്കുന്ന നഗരസഭയാണ് പാലക്കാട്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക എന്നിവ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ വർക്കർമാർ 45 ദിവസമായി അനിശ്ചിതകാല സമരം തുടരുകയാണ്. സത്യഗ്രഹം ഏഴാം ദിവസത്തേക്കും നീളുന്നു. സാഹിത്യ, സാംസ്കാരിക, പൊതുരംഗങ്ങളിലെ നിരവധി പേർ സമരത്തിന് പിന്തുണ നൽകിക്കഴിഞ്ഞു.
അതിനൊപ്പം സർക്കാർ ആശാവർക്കർമാരെ പരിഹസിക്കുന്നുവെന്ന ആക്ഷേപം നടൻ ജോയ് മാത്യു ഉന്നയിച്ചു. സർക്കാർ സ്ത്രീകളെ അപഹസിക്കുന്നുവെന്നും, ആശാ വർക്കർമാരോട് മുഷ്‍ക് കാണിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചർച്ചയ്ക്ക് വിളിക്കാത്തതും സമാനമായിരിക്കുയാണെന്നും, സംസ്ഥാനത്ത് ജനാധിപത്യ രീതി നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിക്കു മുൻപിൽ സമരം ചെയ്യുന്നവർ, ഇവിടുട്ടെ സമരം നോക്കുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് നഗരസഭ ആശമാർക്ക് വർഷം തോറും 12000 രൂപ അധിക ധനസഹായം പ്രഖ്യാപിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement