തികച്ചും യാദൃച്ഛികം? പഞ്ചവടിപ്പാലം സിനിമ തീയറ്ററിലെത്തിയ അതേ തീയതിയിൽ പാലാരിവട്ടം പാലം പൊളിക്കുന്നു

Last Updated:

പാലം പൊളിച്ചു പണിയാൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കോടതി ഉത്തരവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിക്രമങ്ങൾ ആരംഭിച്ചത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് ലക്ഷ്യം.

ഹൈക്കോടതി ഉത്തരവ് പ്രകാരം പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ ഒമ്പത് മണിയോടെ പാലം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. പാലം പൊളിഞ്ഞതുമായി ബന്ധപ്പെട്ട വാദങ്ങൾക്കിടെ കോടതി വർഷങ്ങൾക്ക് മുമ്പിറങ്ങിയ പഞ്ചവടിപ്പാലം എന്ന ചിത്രത്തെക്കുറിച്ചും പരാമർശിച്ചിരുന്നു.
ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന പഞ്ചവടിപ്പാലം പുറത്തു വന്ന് 36 വർഷം തികയുകയാണ്. 1984 സെപ്റ്റംബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
Also Read-‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച
പഞ്ചവടിപ്പാലം പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് പാലാരിവട്ടം പാലം പൊളിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികമാണ്. ഏറെ വിവാദങ്ങൾ ഉയർത്തിയ പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കോടതി ഉത്തരവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിക്രമങ്ങൾ ആരംഭിച്ചത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് ലക്ഷ്യം.
advertisement
ഡി.എം.ആര്‍.സി. ചീഫ് എന്‍ജിനീയര്‍ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള ചുമതല. ആദ്യഘട്ടത്തിൽ പാലത്തിലെ ടാറ് ഇളക്കിമാറ്റുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ഡി.എം.ആര്‍.സിയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തികച്ചും യാദൃച്ഛികം? പഞ്ചവടിപ്പാലം സിനിമ തീയറ്ററിലെത്തിയ അതേ തീയതിയിൽ പാലാരിവട്ടം പാലം പൊളിക്കുന്നു
Next Article
advertisement
Love Horoscope Oct 29 | പ്രണയബന്ധങ്ങളിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും; പങ്കാളിയോട് വൈകാരിക അടുപ്പം തോന്നും: ഇന്നത്തെ പ്രണയഫലം
പ്രണയബന്ധങ്ങളിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും; പങ്കാളിയോട് വൈകാരിക അടുപ്പം തോന്നും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് പ്രണയബന്ധത്തിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും

  • പങ്കാളിയുമായി വൈകാരിക അടുപ്പം അനുഭവപ്പെടും

  • പ്രണയബന്ധം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം

View All
advertisement