തെരഞ്ഞെടുപ്പിലെ തോൽവിക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയെ മാത്രം ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തരുത്, നേതൃമാറ്റം ആവശ്യമില്ല: മുനവ്വറലി ശിഹാബ് തങ്ങൾ

Last Updated:
മുസ്ലിം ലീഗ് തോൽവിയെ കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ നിശ്ചയിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. ഉന്നതാധികാര സമിതി ആകും ഇക്കാര്യങ്ങൾ നിശ്ചയിക്കുക.
തോൽവിയെ തുടർന്ന് നേതൃത്വത്തെ മാറ്റേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. പി. കെ. കുഞ്ഞാലിക്കുട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നും മുനവ്വറലി തങ്ങൾ അഭിപ്രായപ്പെട്ടു. മുതിർന്ന നേതാക്കൾ എവിടെ വേണം എന്ന് തീരുമാനിക്കുന്നത് പാർട്ടി ആണ്. മുൻപ് സി.എച്ച്. അടക്കം ഉള്ള മുതിർന്ന നേതാക്കൾ പാർട്ടി നിർദേശപ്രകാരം അങ്ങനെ ചെയ്തിട്ടുണ്ട്. പി. കെ. കുഞ്ഞാലിക്കുട്ടി ഇവിടെ വേണം എന്നത് തീരുമാനിച്ചത് പാർട്ടിയാണ്. തോൽവിയുടെ  ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്.
കുഞ്ഞാലിക്കുട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.  പ്രവർത്തകർ അവരുടെ വികാരമാണ് സമൂഹമാധ്യമങ്ങളിൽ പങ്ക് വയ്‌ക്കുന്നത്, അവർക്ക് അഭിപ്രായം പറയാൻ സ്വാതന്ത്രമുണ്ട്. അത് നേതൃത്വം ഉൾക്കൊള്ളുന്നുവെന്നും മുന്നവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടത് ട്രെൻഡ് ഉണ്ടായി, അതിനനുസരിച്ച് വോട്ട് മാറി. ഹാഗിയ സോഫിയ വിവാദം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement
സാദിഖലി ശിഹാബ് തങ്ങൾ അക്കാര്യത്തിൽ വിശദീകരണം നൽകുകയും അത് മതമേലധ്യക്ഷന്മാർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി മുസ്ലിം ലീഗ് ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന മലപ്പുറം ലീഗ്  ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ഉന്നതാധികാര സമിതി അംഗങ്ങൾക്ക് ഒപ്പം ജയിച്ച സ്ഥാനാർഥികളും പങ്കെടുക്കും. ആകെ 27 സീറ്റിൽ മത്സരിച്ച ലീഗിന് ജയിക്കാൻ ആയത് 15 സീറ്റിൽ മാത്രമാണ്.
സിറ്റിംഗ് സീറ്റുകൾ ആയിരുന്ന അഴീക്കോട്, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കളമശ്ശേരി എന്നിവ നഷ്ടമാവുകയും ചെയ്തു. കൊടുവള്ളി ജയിച്ചത് മാത്രം ആണ് അല്പം ആശ്വാസം.മലപ്പുറം ജില്ലയിൽ 11 സീറ്റുകളാണ് ലീഗ് നേടിയത്. കാസർഗോഡ് ജില്ലയിൽ രണ്ടും പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഓരോ സീറ്റുകളും നേടി.
advertisement
താനൂർ, ഗുരുവായൂർ, പുനലൂർ, കൂത്തുപറമ്പ്, പേരാമ്പ്ര, തിരുവമ്പാടി, കുന്നമംഗലം, കോങ്ങാട് എന്നീ സീറ്റുകളിലാണ് ലീഗ് തോറ്റത്. ഇതിന് പുറമെ പല മണ്ഡലങ്ങളിലും ലീഗിൻ്റെ ഭൂരിപക്ഷം കുറയുകയും ചെയ്തു. മലപ്പുറം പാർലമെൻറ് മണ്ഡലത്തിലും ലീഗിൻ്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പി. കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് എതിരെ നിശിതമായ വിമർശനം സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചതാണ് തിരിച്ചടിക്ക് കാരണം എന്നാണ് സമൂഹമാധ്യമങ്ങളിലെ ആക്ഷേപം. തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസമാണ് ലീഗ് ഔദ്യോഗികമായി യോഗം ചേരുന്നത്.
advertisement
Summary: Muslim Youth League president Panakkad Munawwarali Shihab Thangal tells not to pin the blame on Kunhalikutty for election debacle
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയെ മാത്രം ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തരുത്, നേതൃമാറ്റം ആവശ്യമില്ല: മുനവ്വറലി ശിഹാബ് തങ്ങൾ
Next Article
advertisement
അജിത് വഡേക്കർ മുതൽ ശുഭ്മാൻ ഗിൽ വരെ; ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച താരങ്ങൾ
അജിത് വഡേക്കർ മുതൽ ശുഭ്മാൻ ഗിൽ വരെ; ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച താരങ്ങൾ
  • ശുഭ്മാൻ ഗിൽ ഇന്ത്യയുടെ 28-ാമത്തെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

  • ഒക്ടോബർ 19ന് പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഗിൽ ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിക്കും.

  • 1974 മുതൽ 2023 വരെ 28 താരങ്ങൾ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻമാരായി.

View All
advertisement