'അവള്‍ 12 മണിയാകും ഉറക്കമെണീറ്റ് വരാൻ, ഞങ്ങളോടോ അമ്മയോടോ ഒന്നും സംസാരിക്കാറില്ല'; രാഹുലിന്റെ സഹോദരി
- Published by:Vishnupriya S
- news18-malayalam
Last Updated:
രാഹുലിനൊപ്പം മദ്യപിക്കുകയും രാഹുൽ ഉപയോഗിക്കുന്ന സിഗരറ്റ് വാങ്ങി ഇവൾ ഉപയോഗിക്കുമെന്നും സഹോദരി
കോഴിക്കോട്: മർദനം നടന്നതിനെപറ്റി തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് പന്തീരങ്കാവ് ഗാർഹിക പീഡനക്കേസി ലെ പ്രതി രാഹുലിന്റെ സഹോദരി. 'മര്‍ദനം നടന്നതിനെ പറ്റി പെണ്‍കുട്ടി പറഞ്ഞിട്ടില്ല. പിറ്റേദിവസമാണ് കാണുന്നത്. 11.30- 12 മണിയാവും അവള്‍ എന്നും എഴുന്നേറ്റ് താഴേക്ക് വരുമ്പോള്‍. ഇറങ്ങിവരും, രണ്ടുപേരും കൂടെ ചായകഴിക്കും അതുപോലെ തന്നെ മുറിയില്‍ കയറിപ്പോവും. ഞങ്ങളോടോ അമ്മയോടോ ഒന്നും സംസാരിക്കാറില്ല. ബന്ധുക്കള്‍ വന്നപ്പോഴാണ് മര്‍ദനമേറ്റ പാടുകള്‍ ഞങ്ങള്‍ കാണുന്നത്. സംശയത്തിന്റെ പേരില്‍ മര്‍ദിച്ചതാണെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞതെന്നും രാഹുലിന്റെ സഹോദരി പറയുന്നു.
ഒരു കല്യാണ വീട്ടില്‍പോയി, അവിടെനിന്ന് രണ്ടുപേരും മദ്യപിച്ചു, വീട്ടില്‍ വന്നശേഷം ബീച്ചില്‍ പോയി വന്നു. ഉറങ്ങാന്‍ കിടന്നപ്പോള്‍ അവളുടെ ഫോണിലേക്ക് കോള്‍ വന്നു. നിരന്തരം മെസേജ് വന്നു. ഇതില്‍ രാഹുലിന് സംശയം തോന്നി. കോള്‍ പിന്നീടും തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. നമ്പർ ബ്ലോക്ക് ചെയ്യണം എന്നും സിം മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടും അവൾ കേട്ടില്ല. വാട്‌സാപ്പ് പരിശോധിച്ചപ്പോള്‍ ഇരുവരും തമ്മിലെ ചാറ്റുകണ്ടെന്ന് രാഹുല്‍ പറഞ്ഞു. വേറെ സിം എടുത്തുനല്‍കാമെന്ന് പറഞ്ഞിട്ട് അവള്‍ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു. ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല എന്നും പറഞ്ഞു. മര്‍ദിച്ചത് തെറ്റ് തന്നെയാണെന്ന് പൂര്‍ണ്ണമായിട്ടും സമ്മതിക്കുന്നു. എന്നാല്‍, അത് ചെയ്യാനുണ്ടായ സാഹചര്യം ഇതാണെന്നും സഹോദരി പറഞ്ഞു.
advertisement
പെൺകുട്ടി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമായിരുന്നു ഇതിൽ രാഹുലിന് ദുഖമുണ്ടായിരുന്നു. രാഹുലിനൊപ്പം മദ്യപിക്കുകയും രാഹുൽ ഉപയോഗിക്കുന്ന സിഗരറ്റ് വാങ്ങി ഇവൾ ഉപയോഗിക്കുമെന്നും ഇത് രാഹുലിന് വിഷമമായിരുന്നു എന്നും സഹോദരി പറഞ്ഞു. വിവാഹത്തിന് ഡ്രസ് എടുക്കാൻ പോയപ്പോൾ രണ്ടുദിവസം പെണ്‍കുട്ടി ഞങ്ങളുടെ കൂടെ വന്ന് താമസിച്ചു. ഈ സമയത്ത് പെൺകുട്ടി മദ്യപിക്കുന്നത് ഞ്ങ്ങൾ കണ്ടിരുന്നു.
advertisement
'പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യണം. രാഹുല്‍ ക്രൂരതചെയ്തുവെന്നാണ് പറയുന്നത്, ചെയ്യാനുണ്ടായ സാഹചര്യം കൂടെ വെളിപ്പെട്ടുവരണം.ഇതൊന്നും തനിക്ക് തുറന്നുപറയാന്‍ പറ്റില്ല, ഒരാഴ്ചയാണെങ്കിലും എന്റെ ഭാര്യയായി കഴിഞ്ഞ പെണ്‍കുട്ടിയാണ്, ഈ ലോകത്തിന് മുന്നില്‍ അവള്‍ എന്നെക്കുറിച്ച് എന്തുപറഞ്ഞാലും അവളുടെ പേര് മോശമാകരുതെന്ന് രാഹുല്‍ പറഞ്ഞെന്നും സഹോദരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
May 15, 2024 11:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അവള്‍ 12 മണിയാകും ഉറക്കമെണീറ്റ് വരാൻ, ഞങ്ങളോടോ അമ്മയോടോ ഒന്നും സംസാരിക്കാറില്ല'; രാഹുലിന്റെ സഹോദരി