റയിൽവേയുടെ കേരളപ്പിറവി സമ്മാനം; പരശുറാം എക്സ്പ്രസിന് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ഒരു മിനിറ്റ് സമയം സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റയിൽവേ ബോർഡ് ഉത്തരവിറക്കി
ഇനി പരശുറാം എക്സ്പ്രസ് (Parasuram Express) വൈക്കം റോഡ് സ്റ്റേഷനിൽ നിർത്തും. ഒരു മിനിറ്റ് സമയം സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റയിൽവേ ബോർഡ് ഉത്തരവിറക്കി. ട്രെയിൻ നമ്പർ 16349/16350 മംഗലാപുരം സെൻട്രൽ - കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പിന് റെയിൽവേ ബോർഡ് അനുമതി നൽകി. ട്രെയിൻ നമ്പർ 16349 മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്‌സ്പ്രസിന് 2025 നവംബർ 1 മുതലും ട്രെയിൻ നമ്പർ 16350 കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്പ്രസിന് 2025 നവംബർ 2 മുതലും സ്റ്റോപ്പ് പ്രാബല്യത്തിൽ വരും.
സമയം: ട്രെയിൻ നമ്പർ 16349 മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് വൈക്കം റോഡിൽ 14.55ന് എത്തി 14.56ന് പുറപ്പെടും. മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 16350 കന്യാകുമാരി - മംഗലാപുരം സെൻട്രൽ പരശുറാം എക്സ്പ്രസ് വൈക്കം റോഡിൽ 9.49 ന് എത്തി 9.50 ന് പുറപ്പെടും.
ശനിയാഴ്ച വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നമ്പർ 16349 മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസിന്റെ സ്റ്റോപ്പ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്ത് സ്വീകരിക്കുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. എംപിമാരായ കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, മോൻസ് ജോസഫ് എംഎൽഎ ജനപ്രതിനിധികൾ, ഡിആർയുസിസി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
advertisement
Summary: Railway Board has approved additional stoppage for Train Nos. 16349/16350 Mangaluru Central – Kanniyakumari – Mangaluru Central Parasuram Express at Vaikam Road Railway Station. The stoppage will be effective from 01st November, 2025 for Train No. 16349 Mangaluru Central – Kanniyakumari Parasuram Express and from 02nd November, 2025 for Train No. 16350 Kanniyakumari – Mangaluru Central Parasuram Express. Timings: Train No. 16349 Mangaluru Central – Kanniyakumari Parasuram Express will arrive at Vaikam Road at 14.55 hrs and depart at 14.56 hrs. In the return direction, Train No. 16350 Kanniyakumari – Mangaluru Central Parasuram Express will arrive at Vaikam Road at 09.49 hrs and depart at 09.50 hrs
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 01, 2025 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റയിൽവേയുടെ കേരളപ്പിറവി സമ്മാനം; പരശുറാം എക്സ്പ്രസിന് വൈക്കം റോഡിൽ സ്റ്റോപ്പ് അനുവദിച്ചു


