മാനഹാനി ഭയന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച സ്വന്തം കുഞ്ഞിനെ വീണ്ടെടുത്ത് മാതാപിതാക്കൾ

Last Updated:

വിവാഹത്തിനു മുമ്പ് ഗർഭം ധരിച്ച കുഞ്ഞിനെ സദാചാര ആക്രമണം ഭയന്നാണ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്

തിരുവന്തപുരം: മാനഹാനി ഭയന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ നൽകി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിനെ മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് കൈമാറിയത്.
വിവാഹത്തിനു മുമ്പ് ഗർഭം ധരിച്ച കുഞ്ഞിനെ സദാചാര ആക്രമണം ഭയന്ന് മാതാപിതാക്കൾ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. വിവാഹം നടക്കുമ്പോൾ കുഞ്ഞിന്റെ അമ്മ എട്ട് മാസം ഗർഭിണിയായിരുന്നു. ഇതിനുശേഷം ദമ്പതികൾ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. കഴിഞ്ഞ മെയിലാണ് കുഞ്ഞിനെ പ്രസവിക്കുന്നത്. ജൂലൈ 17നാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്.
Also Read- കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും കൊച്ചുമകനും മരിച്ചു; അപകടത്തിൽപെട്ടത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബം
എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ചതിനു ശേഷം കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ച ദമ്പതികൾ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനകൾ അടക്കം നടത്തിയതിനു ശേഷമാണ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാനഹാനി ഭയന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച സ്വന്തം കുഞ്ഞിനെ വീണ്ടെടുത്ത് മാതാപിതാക്കൾ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement