തൃശൂർ: ചേർപ്പ് ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും കൊച്ചുമകനും മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ(60), കൊച്ചുമകൻ സമർഥ് (ആറ്) എന്നിവരാണ് മരിച്ചത്. കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Also Read- വയനാട്ടിൽ ലോകകപ്പ് വിജയാഹ്ലാദത്തിനിടെ പടക്കംപൊട്ടി അപകടം; യുവാവിന്റെ വിരലുകളറ്റു
ആശുപത്രിയിൽ എത്തിച്ചവരിൽ മൂന്നുപേർ അവശനിലയിലായിരുന്നു. മൂന്നു പേരുടെയും മരണം സ്ഥിരീകരിച്ചു. ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
Also Read- വീട്ടിലേക്ക് പോകുന്നതിനിടെ മാന്‍ കുറുകെച്ചാടി സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്ക് പരിക്ക്.
ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോഴാണ് അപകടം ഉണ്ടായത്. എതിരെ വന്ന കാറിന് വഴിയൊരുക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു. അടിപ്പാതയ്ക്ക് സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.