'കാട്ടാന' കുത്താന്‍ വന്നാല്‍ എന്ത് കാട്ടാനാ ! നാടുകാണി ചുരത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
കാട്ടാന പാഞ്ഞടുത്തതോടെ കാറിലെ യാത്രക്കാർ ഇറങ്ങി ഓടി മറ്റ് വാഹനങ്ങളുടെ മറവിൽ നില്‍ക്കുകയായിരുന്നു
ഒരാന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും അതിന് സാധാരണ ഗതിയില്‍ ഒറ്റവഴിയെ ഒള്ളു ഓടി രക്ഷപ്പെടുക. മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ട കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആന റോഡിൽ നിൽക്കുന്നത് കണ്ട് ഭയന്ന കുടുംബം കാർ റോഡിനോട് ചേർന്ന് ഒതുക്കി നിർത്തുകയായിരുന്നു. എന്നാല്‍ കാറിന്റെ ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോയതോടെ റിവേഴ്സ് എടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായി.
കാട്ടാന പാഞ്ഞടുത്തതോടെ കാറിലെ യാത്രക്കാർ ഇറങ്ങി ഓടി മറ്റ് വാഹനങ്ങളുടെ മറവിൽ നില്‍ക്കുകയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാര്‍ യാത്രക്കാരിലെ സ്ത്രീകളിലൊരാള്‍ റോഡില്‍ വീണിരുന്നു. യാത്രക്കാര്‍ പിന്നോട്ട് പോയതിനേ തുടര്‍ന്ന് വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും ഗുരുതര പരിക്കേറ്റിട്ടില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.
അട്ടപ്പാടി ഷോളയൂര്‍ ജനവാസ മേഖലയിലും മൂന്നാര്‍ മാട്ടുപ്പെട്ടിയിലും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകള്‍ ജനവാസമേഖലകളില്‍ ഇറങ്ങി ആക്രമണം നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 20, 2023 7:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാട്ടാന' കുത്താന്‍ വന്നാല്‍ എന്ത് കാട്ടാനാ ! നാടുകാണി ചുരത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്