അതെല്ലാം മറന്നേക്കൂ! വരന്‍ മദ്യപിച്ച് പൂസായി വന്നതിനെ തുടർന്ന് മുടങ്ങിയ വിവാഹം നടത്തി; പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തു

Last Updated:

വിവാഹം നിശ്ചയിച്ചിരുന്ന ദിവസം വിവാഹ വേഷത്തില്‍ വരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

പത്തനംതിട്ട കോഴഞ്ചേരിയില്‍ വരൻ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം ഒടുവില്‍ മധ്യസ്ഥ ഇടപെടലിലൂടെ നടന്നു. പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ബുധനാഴ്ചയാണ് നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് നാടകീയ സംഭവങ്ങളോടെ ഇവരുടെ വിവാഹം മുടങ്ങിയത്.
വിദേശത്ത് ജോലി ചെയ്യുന്ന വരൻ അവധിയെടുത്ത് വിവാഹത്തിനായി എത്തിയതാണ്. എന്നാല്‍ വിവാഹ ദിനത്തില്‍ ഇദ്ദേഹം മദ്യലഹരിയില്‍ പള്ളിയിലെത്തുകയും വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന പുരോഹിതന്മാരോട് വരെ മോശമായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി. തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
സംഭവം വാക്കേറ്റവും പ്രശ്നവുമായതോടെ പൊലീസും ഇടപെട്ടിരുന്നു. വിവാഹ വേഷത്തില്‍ തന്നെ വരനെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. എന്നാലിപ്പോള്‍ വരൻ പതിവായി മദ്യപിക്കുന്ന ആളല്ലെന്നും, മദ്യത്തിന് അടിമയല്ലെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതെല്ലാം മറന്നേക്കൂ! വരന്‍ മദ്യപിച്ച് പൂസായി വന്നതിനെ തുടർന്ന് മുടങ്ങിയ വിവാഹം നടത്തി; പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തു
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement