advertisement

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരുന്നുവാങ്ങാൻ വരിനിന്ന രോഗിയുടെ തലയിൽ ചക്ക വീണു

Last Updated:

ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് സമീപത്തെ പ്ലാവിൽനിന്നാണ് രോഗിയുടെ തലയിൽ ചക്കവീണത്

Rapid Read
പത്തനംതിട്ട ഗവ. ജനറൽ ആശുപത്രി
പത്തനംതിട്ട ഗവ. ജനറൽ ആശുപത്രി
പത്തനംതിട്ട ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു. മരുന്ന് വാങ്ങാൻ വരിനിൽക്കുന്നതിനിടെയാണ് ഓമല്ലൂർ സ്വദേശിയായ എൻ ഗംഗാധരൻ നായരുടെ തലയിൽ ചക്കവീണത്. തലയ്ക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് സമീപത്തെ പ്ലാവിൽനിന്നാണ് രോഗിയുടെ തലയിൽ ചക്കവീണത്. സംഭവത്തിന് പിന്നാലെ ഗംഗാധരൻ നായർ ബോധരഹിതനായി. തുടർന്ന് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. തലയിലും രണ്ട് കാൽമുട്ടിലും കൈകളിലും കാൽവിരലുകളിലുമാണ് പരിക്കുകൾ.
English Summary: In a freak accident at the Pathanamthitta Government General Hospital, a patient sustained injuries after a jackfruit fell on his head. The victim, identified as N. Gangadharan Nair, a native of Omalloor, was standing in a queue to collect medicine when the incident occurred. A jackfruit fell from a tree located near the hospital's emergency department. Mr. Nair was knocked unconscious by the impact and was immediately rushed to the emergency ward of the same hospital.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരുന്നുവാങ്ങാൻ വരിനിന്ന രോഗിയുടെ തലയിൽ ചക്ക വീണു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement