20 സീറ്റിലും മത്സരിക്കാന്‍ ജനപക്ഷം; കോട്ടയത്ത് പിജെ ജോസഫെങ്കില്‍ പിന്തുണയെന്നും പിസി ജോര്‍ജ്
Last Updated:
താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുമെന്നും പിസി
കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചെന്ന് ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ പിസി ജോര്‍ജ്. പത്തനംതിട്ടയില്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുമെന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
20 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തനാണ് തീരുമാനമെന്ന് പറഞ്ഞ പിസി ജോര്‍ജ് കോട്ടയത്ത് പിജെ ജോസഫ് സ്ഥാനാര്‍ത്ഥിയാവുമെങ്കില്‍ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. സഹകരിക്കാമെന്ന് കോണ്‍ഗ്രസിന് കത്ത് നല്‍കിയിട്ടും ഇതുവരെ മറുപടി നല്‍കാനുള്ള മാന്യത കാണിച്ചില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
Also Read: ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വന്തം പോക്കറ്റിൽ നിന്ന് 21 ലക്ഷം രൂപ നൽകി പ്രധാനമന്ത്രി
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം മൂന്ന് സീറ്റ് വളരെ നിര്‍ണ്ണായകമായാണ് തങ്ങള്‍ കാണുന്നതെന്നും പറഞ്ഞു. 'പത്തനംതിട്ട, ചാലക്കുടി, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ വിജയിക്കണമെന്ന ആഗ്രഹത്തോടെ തന്നെയാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. പത്തനംതിട്ട താന്‍ തന്നെ മത്സരിക്കണമെന്നാമന്നാണ് നിലവില്‍ പര്‍ട്ടി തീരുമാനം' പിസി ജോര്‍ജ് പറഞ്ഞു. ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2019 9:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
20 സീറ്റിലും മത്സരിക്കാന്‍ ജനപക്ഷം; കോട്ടയത്ത് പിജെ ജോസഫെങ്കില്‍ പിന്തുണയെന്നും പിസി ജോര്‍ജ്