കോർപറേഷനിൽ എൽഡിഎഫിനെ പിന്തുണക്കുന്ന കൗണ്‍സിലറുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് സ്ഥാനാർഥിക്കായി

Last Updated:

കാല്‍നടയായി നടത്തിയ പ്രചാരണ ജാഥയില്‍ പ്രദേശത്ത് നിന്ന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ എല്‍ ഡി എഫിനെ പിന്തുണയ്ക്കുന്ന ലീഗ് വിമതന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി അരയും തലയും മുറുക്കി രംഗത്ത്. മട്ടാഞ്ചേരിയില്‍ നിര്‍ണായക സ്വാധീനമുള്ള കൗണ്‍സിലര്‍ ടി കെ അഷ്‌റഫാണ് യു ഡി എഫ് സ്ഥാനാര്‍ഥി ടോണി ചമ്മണിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. കാല്‍നടയായി നടത്തിയ പ്രചാരണ ജാഥയില്‍ പ്രദേശത്ത് നിന്ന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇതിന്റെ വീഡിയോയും അഷ്റഫ് ഫേസ്ബുക്കിൽ പങ്കുവെച്ചു.
യു ഡി എഫ് സ്ഥാനാർഥി ടോണി ചമ്മണിക്കായി ഇറങ്ങാനും അദ്ദേഹത്തിന് കാരണം പറയാനുണ്ട്. സിറ്റിങ് എം എല്‍ എ കൂടിയായ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ ജെ മാക്‌സി മട്ടാഞ്ചേരിയെ അവഗണിച്ചതിനാലാണ് യു ഡി എഫിനായി പ്രചാരണത്തിന് ഇറങ്ങിയതെന്ന് ടി കെ അഷ്‌റഫ് പറഞ്ഞു. പ്രദേശത്തെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുന്നത്. കൊച്ചി കോര്‍പറേഷനില്‍ എല്‍ ഡി എഫിനുള്ള പിന്തുണ തല്‍ക്കാലം തുടരും. മാറ്റം വേണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കോര്‍പറേഷനിലെ രണ്ടാം ഡിവിഷനില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടി കെ അഷ്‌റഫ് മത്സരിച്ച് വിജയിച്ചത്. കോര്‍പറേഷനില്‍ എല്‍ ഡി എഫിനും യു ഡി എഫിനും വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ അഷ്‌റഫ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു. നിലവില്‍ അഷ്‌റഫ്‌ പിന്തുണ പിന്‍വലിച്ചാലും ഭരണം നിലനിര്‍ത്താനുള്ളത്ര സ്വതന്ത്രരുടെ പിന്തുണ എല്‍ ഡി എഫിനുണ്ട്. എന്നാല്‍, പ്രതിപക്ഷവുമായുള്ള സീറ്റ് വ്യത്യാസം കുറയുന്നത് ഭാവിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയേറ്റുമെന്നതാണ് എല്‍ ഡി എഫിനെ ആശങ്കപ്പെടുത്തുന്നത്.
advertisement
പാർട്ടി തന്നോട് അനീതി കാണിച്ചുവെന്നും അതിനാല്‍ കൂടുതല്‍ സീറ്റുകളുള്ള മുന്നണിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും അന്ന് ടി കെ അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊച്ചി കോർപറേഷൻ രണ്ടാം ഡിവിഷനില്‍ നിന്നാണ് ടി കെ അഷ്‌റഫ് വിജയിച്ചത്. മട്ടാഞ്ചേരിയിൽ വലിയ ജനസ്വാധീനമാണ് അഷ്റഫിനുള്ളത്.  അദ്ദേഹത്തിന്റെ പിന്തുണ യു ഡി എഫിനെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോർപറേഷനിൽ എൽഡിഎഫിനെ പിന്തുണക്കുന്ന കൗണ്‍സിലറുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് സ്ഥാനാർഥിക്കായി
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement