PC George | വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകും

Last Updated:

പി സി ജോർജിന്‍റെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് പൊലീസ് നീക്കം

പി സി ജോർജ്
പി സി ജോർജ്
വെണ്ണലയിലെ  മതവിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജ് (P C George) ഇന്ന്  ഉച്ചയ്ക്ക് 2 മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പി സി ജോ‍ർജിന് നോട്ടീസ് നല്‍കിയത്. കേസെടുത്തിതിന് തൊട്ടുപിന്നാലെ ജോർജ് ഒളിവിൽപ്പോയിരുന്നു. ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യത്തിന്‍റെ ബലത്തിലാണ് പി സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
പി സി ജോർജിന്‍റെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് പൊലീസ് നീക്കം. ഇതിനിടെ പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്.  കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.
Also Read- തീവ്രവാദ സംഘടനയ്ക്ക് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി; മൂന്നു പോലീസുകാരുടെ ഫോൺ പിടിച്ചെടുത്തു
അതേസമയം മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം. പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PC George | വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകും
Next Article
advertisement
ഗർഭനിരോധന ഉറകൾക്കായി ചെന്നൈ സ്വദേശി  ഒരു വർഷം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ  ചെലവിട്ടത് ഒരു ലക്ഷം രൂപ
ഗർഭനിരോധന ഉറകൾക്കായി ചെന്നൈ സ്വദേശി ഒരു വർഷം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ചെലവിട്ടത് ഒരു ലക്ഷം രൂപ
  • ചെന്നൈയിൽ നിന്നുള്ള ഉപഭോക്താവ് ഒരു വർഷം ഗർഭനിരോധന ഉറകൾക്കായി 1,06,398 രൂപ ചെലവാക്കി.

  • സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് 2025 റിപ്പോർട്ട് ഇന്ത്യക്കാരുടെ കൗതുകകരമായ ഷോപ്പിംഗ് രീതികൾ വെളിപ്പെടുത്തുന്നു.

  • ബെംഗളൂരുവിൽ ഉപഭോക്താവ് ഒരൊറ്റ ഓർഡറിൽ മൂന്ന് ഐഫോണുകൾക്ക് 4.3 ലക്ഷം രൂപ ചെലവാക്കിയതും ശ്രദ്ധേയമാണ്.

View All
advertisement