നിയമസഭയില്‍ ബി.ജെ.പിക്കൊപ്പമെന്ന് പി.സി. ജോര്‍ജ്

Last Updated:
തിരുവനന്തപുരം: പൂഞ്ഞാര്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായ പി.സി. ജോര്‍ജ് ബി.ജെ.പിയുമായി സഹകരിക്കുന്നു. നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കാനാണ് തീരുമാനമെന്ന് ജോര്‍ജ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബി.ജെ.പി പ്രതിനിധി ഒ.രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായി ഇരിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറയുന്നു.
ശബരിമല വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുമായി പി.സി. ജോര്‍ജ് സഹകരിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.
സ്ത്രീ പ്രവേശന വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ നാമജപ പ്രതിഷേധങ്ങളിലും പി.സി ജോര്‍ജ് സജീവ സന്നിധ്യമായിരുന്നു.
കോടതി വിധിയുടെ ബലത്തില്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തന്റെ നിയോജകമണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭയില്‍ ബി.ജെ.പിക്കൊപ്പമെന്ന് പി.സി. ജോര്‍ജ്
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement